Image

ചീഫ് സെക്രട്ടറിയാകാനില്ലെന്ന് കെ മോഹന്‍ദാസ്

Published on 10 January, 2012
ചീഫ് സെക്രട്ടറിയാകാനില്ലെന്ന് കെ മോഹന്‍ദാസ്
ന്യൂഡല്‍ഹി: കേരളത്തിന്റെ ചീഫ് സെക്രട്ടറിയാകാനില്ലെന്ന് കെ മോഹന്‍ദാസ്. വിരമിക്കാന്‍ ഒരു മാസം മാത്രമേയുള്ളൂവെന്നതിനാല്‍ ചുരുങ്ങിയ കാലത്തേക്ക് പദവി ഏറ്റെടുത്താല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനം നിരസിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ടാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

കേന്ദ്ര ഷിപ്പിങ് സെക്രട്ടറിയായ കെ. മോഹന്‍ദാസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഡിസംബര്‍ 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ. എ. എസ്. ഉദ്യോഗസ്ഥനാണിദ്ദേഹം. 1974 സിവില്‍ സര്‍വീസ് ബാച്ച് അംഗമായ മോഹന്‍ദാസിന്റെ കാലാവധി 2012 ഫിബ്രവരി 29ന് അവസാനിക്കും. 1974ല്‍ അഖിലേന്ത്യാ തലത്തില്‍ ഏഴാം റാങ്കുകാരനായാണ് മോഹന്‍ദാസ് ഐ. എ. എസ്. നേടിയത്. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകള്‍ ഉഷയാണ് മോഹന്‍ദാസിന്റെ ഭാര്യ. ദേവിയും കാര്‍ത്തികയും മക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക