Image

പാലാ കെ.എം. മാത്യൂ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് ഡോ. എം.എ. കരീമിന്

ജോര്‍ജ്ജ് ഏബ്രഹാം Published on 10 January, 2012
പാലാ കെ.എം. മാത്യൂ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് ഡോ. എം.എ. കരീമിന്
പാലാ കെ.എം. മാത്യൂ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് ഡോ. എം.എ. കരീമിന്. ലോക്‌സഭാംഗവും പത്രപ്രവര്‍ത്തകനും, ഗ്രന്ഥകര്‍ത്താവും സാംസ്‌കാരിക നേതാവുമായിരുന്ന അന്തരിച്ച പാലാ കെ.എം. മാത്യൂവിന്റെ സ്മരണയ്ക്കായി പാലാ കെ.എം. മാത്യൂ ഫൗണ്ടേഷന്‍ ബാലസാഹിത്യകൃതിക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

സി. രാധാകൃഷ്ണന്‍ , സുമംഗല, കിളിരൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുക. നിരവധി ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ് ഡോ. എം.എ.കരീം. അവാര്‍ഡിനര്‍ഹമായ "കുട്ടികള്‍ക്കു പഞ്ചാമൃതം" എന്ന കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രഭാത് ബുക്ക്‌സാണ്.

പാലാ കെ.എം. മാത്യൂവിന്റെ ജന്മദിനമായ ജനുവരി 11-ാം തീയതി 5മണിക്ക് കോട്ടയം കെ.പി.എസ്. മേനോന്‍ ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ് നല്‍കും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പാല കെ.എം. മാത്യൂ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്റെ അംഗത്വവിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫും നിര്‍വ്വഹിക്കും. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ., സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ തുമ്പമണ്‍ തോമസ്, മലയാള മനോരമ മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് മാത്യൂ, ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി, തോമസ് കുതിരവട്ടം എക്‌സ്. എം.പിം., ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കിളിരൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് വിലയിരുത്തും.
പാലാ കെ.എം. മാത്യൂ പ്രഥമ ബാലസാഹിത്യ അവാര്‍ഡ് ഡോ. എം.എ. കരീമിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക