Image

തിക്കും തിരക്കും: പാകിസ്താനില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു

Published on 10 January, 2012
തിക്കും തിരക്കും: പാകിസ്താനില്‍ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ പ്രശസ്ത ഗായകന്‍ ആതിഫ് അസ്‌ലത്തിന്റെ സംഗീതനിശക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ലാഹോറിലെ പ്രശസ്ത സ്വകാര്യ കോളേജ് അല്‍ ഹംറാ കള്‍ച്ചറല്‍ കോംപ്ലെക്‌സില്‍ സംഘടിപ്പിച്ച സംഗീത നിശക്കിടയൊണ് തിക്കും തിരക്കും ഉണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി.

സംഗീത നിശയ്ക്കുശേഷം ആതിഫ് മടങ്ങവെ ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. 4000 ഇരിപ്പിടങ്ങള്‍ ഉള്ള ഹാളില്‍ അപകടം നടക്കുമ്പോള്‍ 7000 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് പ്രധാനമന്ത്രി ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക