Image

ഗിനി ബിസാവു പ്രസിഡന്റ് അന്തരിച്ചു

Published on 10 January, 2012
ഗിനി ബിസാവു പ്രസിഡന്റ് അന്തരിച്ചു
ബിസാവു: ഗിനി ബിസാവു പ്രസിഡന്റ് മാലം ബകായ് സന്‍ഹ(64) അന്തരിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

2009 ലാണ് സന്‍ഹ പ്രസിഡന്റായി സ്ഥാനമേറ്റത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അദ്ദേഹം ചികിത്സാര്‍ഥം വിദേശത്തേക്ക് പുറപ്പെട്ടു. പിന്നീട് മരണം വരെ  നാട്ടിലേക്ക് മടങ്ങിയിരുന്നില്ല. മാലം ബകായിയുടെ മരണം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസാവുവില്‍ വീണ്ടും അധികാരവടംവലിക്കും രാഷ്ട്രീയഅസ്ഥിരതയ്ക്കും വഴിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക