Image

എരുമേലി പേട്ടതുള്ളല്‍ വ്യാഴാഴ്‌ച

Published on 10 January, 2012
എരുമേലി പേട്ടതുള്ളല്‍ വ്യാഴാഴ്‌ച
എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ വ്യാഴാഴ്‌ച നടക്കും. ചന്ദനക്കുടം നാളെ നടക്കും. പേട്ടതുള്ളലിന്‌ ഐക്യദാര്‍ഢ്യം എന്ന നിലയിലാണ്‌ ചന്ദനക്കുട ആഘോഷം നടക്കുന്നത്‌. ചന്ദനക്കുടത്തിന്‌ മുന്നോടിയായി മാലിസ ഘോഷയാത്ര പകല്‍ രണ്ടിന്‌ ടൗണ്‍ നൈനാര്‍ പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെടും.

ശബരിമലയില്‍ മകരസംക്രമപൂജ ഈമാസം 15-നു നടക്കും. 14-നാണ്‌ മകരവിളക്ക്‌. സംക്രമപൂജയുടെ ആദ്യ പടിയായി പീഠപൂജ നടക്കും. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്നു രാജാവിന്റെ പ്രത്യേക താത്‌പര്യപ്രകാരം വരുന്ന ഒരു സംഘം കന്നി അയ്യപ്പന്മാരാണ്‌ അഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങകള്‍ കൊണ്ടുവരുന്നത്‌. മകരസംക്രമപൂജയെ തുടര്‍ന്ന്‌ ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക