Image

പ്രവാസികള്‍ക്കും `ആധാര്‍' നല്‍കാന്‍ ശിപാര്‍ശ ചെയ്‌തു: മുഖ്യമന്ത്രി

Published on 10 January, 2012
പ്രവാസികള്‍ക്കും `ആധാര്‍' നല്‍കാന്‍ ശിപാര്‍ശ ചെയ്‌തു: മുഖ്യമന്ത്രി
ജയ്‌പൂര്‍: പൗരന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള തിരിച്ചറിയല്‍ കാര്‍ഡായ `ആധാര്‍'നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിന്‌ അനുകൂല പ്രതികരണമാണ്‌ ലഭിച്ചതെന്നും പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആധാര്‍ കാര്‍ഡ്‌ വിതരണ പ്രക്രിയ പൂര്‍ത്തിയായാലുടന്‍ പ്രവാസികളുടെ കാര്യം പരിഗണിക്കാമെന്ന്‌ ഉറപ്പു ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

2011ല്‍ കേരളത്തിലേക്കു പ്രവാസി മലയാളികള്‍ അയച്ചത്‌ 49,965 കോടി രൂപയാണ്‌. ഇതു കേരളത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തെക്കാള്‍ 22 ശതമാനം കൂടുതലാണ്‌. വിദേശ ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെയും പ്രവാസികാര്യവകുപ്പിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

എംബസികളിലെ ജീവനക്കാരുടെ കുറവു പരിഹരിക്കാനായി 224 ജീവനക്കാരെ പ്രാദേശികമായി റിക്രൂട്ട്‌ ചെയ്യാന്‍ മന്ത്രാലയതലത്തില്‍ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ പറഞ്ഞു. കേരളത്തില്‍ പ്രവാസി ബാങ്കും പ്രവാസി സര്‍വകലാശാലയും സ്‌ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുമെന്ന്‌ കേരളത്തില്‍ പ്രവാസികാര്യ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ്‌ അറിയിച്ചു. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ആസാദ്‌ മൂപ്പന്‍, ഡോ. എം. അനിരുദ്ധന്‍, ജി. കെ. പിള്ള, ശശിധരന്‍ നായര്‍, പി. വി. രാധാകൃഷ്‌ണപിള്ള, പോള്‍ കറുകപ്പിള്ളില്‍, സണ്ണി കുലത്താക്കല്‍, പി. കെ. കബീര്‍, നോര്‍ക്ക ഉദ്യോഗസ്‌ഥരായ നോയല്‍ തോമസ്‌, അല്‍കേഷ്‌ ശര്‍മ, ടി. കെ. മനോജ്‌ കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രവാസികള്‍ക്കും `ആധാര്‍' നല്‍കാന്‍ ശിപാര്‍ശ ചെയ്‌തു: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക