Image

ചാരവൃത്തി: അമേരിക്കക്കാരന് ഇറാനില്‍ വധശിക്ഷ

Published on 09 January, 2012
ചാരവൃത്തി: അമേരിക്കക്കാരന് ഇറാനില്‍ വധശിക്ഷ
ടെഹ്‌റാന്‍: യുഎസിനു വേണ്ടി ചാരപ്പണി ചെയ്തതിന് ഇറാനില്‍ അമേരിക്കക്കാരനു വധശിക്ഷ. അമീര്‍ മിര്‍സ ഹെക്മതിക്കാണ്(28) അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്നു യുഎസ ് ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചത്. ഇറാനിലെ നിയമപ്രകാരം ഇരുപതു ദിവസത്തിനകം വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ നല്‍കാം.

യുഎസിലെ അരിസോണയില്‍ ഇറാന്‍ വംശജരായ മാതാപിതാക്കള്‍ക്കു ജനിച്ച അമീര്‍ യുഎസ് നാവികനായിരുന്നു. ഈ യുവാവിന് ഇറാന്‍ പൗരത്വവുമുണ്ട്. 

തന്റെ മകന്‍ സിഐഎ ചാരനല്ലെന്നും മുത്തശ്ശിമാരെ കാണാനായി ഇറാനിലേക്ക് പോയപ്പോഴാണ് അറസ്റ്റിലായതെന്നും മിഷിഗണില്‍ താമസിക്കുന്ന അമീറിന്റെ പിതാവ് പറഞ്ഞു. 

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമീറിനെ വിട്ടയയ്ക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിരുന്നു.അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുഎസ് സൈനികകേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ ശേഷം ചാരപ്രവൃത്തിക്കായി ഇറാനിലേക്ക് വന്നുവെന്ന കുറ്റമാണ് അമീറിനു മേല്‍ ചുമത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക