image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

'മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോ...?' മലയാളികള്‍ ചിന്തിക്കണമെന്ന് മോഹന്‍ലാല്‍

FILM NEWS 21-Jul-2015
FILM NEWS 21-Jul-2015
Share
image

മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോയെന്ന് മലയാളികള്‍ ചിന്തിക്കണമെന്ന് മോഹന്‍ലാല്‍. തന്റെ ബ്‌ളോഗില്‍ 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' എന്ന തലക്കെട്ടിലാണ് താരം തെരുവു പട്ടികളുടെ കാര്യത്തിലുള്ള തന്റെ നയം വ്യക്തമാക്കിയത്. നായ്കളെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് തീരുമാനിക്കണം. കടിക്കുന്ന പട്ടിയെ പോറ്റുക എന്ന ശൈലി ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതായും ലാല്‍ വ്യക്തമാക്കി.

image
image
നായകളെ കൊല്ലരുതെന്ന നിയമം വെച്ചാണ് ഈ മാരക അവസ്ഥയിലേക്ക് മലയാളി നീങ്ങുന്നത്. സര്‍ക്കാരിന് പോലും ചെയ്യേണ്ടതെന്തെന്നറിയില്ല. നായകളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ച. എന്തുകൊണ്ട് നായ്കള്‍ ഇങ്ങിനെ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞുനടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ചചെയ്യാറില്ല. നാം തന്നെയാണ് നായ്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം കൂട്ടിയിടുന്ന മാലിന്യമാണ് ഇവയുടെ ഭക്ഷണം. വഴിയിലുപേക്ഷിക്കുന്ന അവശിഷ്ടങ്ങള്‍ തിന്ന് ഇവ കൊഴുക്കുകയാണെന്നും താരം വ്യക്തമാക്കി.

ഭൂമിയോടും പരിസരങ്ങളോടും നാം ചെയ്യുന്ന ക്രൂരതകളെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുകയാണ്. പനിയായിട്ടാണ് ഇതിന് മുന്‍പ് മാലിന്യങ്ങള്‍ തിരിച്ചടിയായത്. ഇപ്പോള്‍ അത് പട്ടിയുടെ രൂപത്തില്‍ വരുന്നു. അപ്പോഴും നാം ആശയപരമായി ചിന്തിച്ചുകൊണ്ടിരിക്കും. നായ്കളുണ്ട് സൂക്ഷിക്കു എന്ന ബോര്‍ഡ് തെരുവില്‍ വച്ച് അവയെപ്പേടിച്ച് നാം ഓടിക്കൊണ്ടേയിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ബ്‌ളോഗ് അവസാനിക്കുന്നത്.



Facebook Comments
Share
Comments.
image
മുഖം മൂടി വാസു
2015-07-23 06:31:02
അത് ബിജുണ്ണി ചേട്ടാ ഇവിടെ ഭൂരിപക്ഷവും കള്ളന്മാരാ. അവരെല്ലാം കൂടിചേർന്ന് ഉറപ്പിച്ചത ഇവിടുത്തെ സത്യോം അസത്യോം ഒക്കെ. അപ്പോൾ നമ്മൾ എന്തെങ്കില്ലും പറയുമ്പോൾ അവരുടെ സത്യനിർവചനത്തിന്  ഒപ്പിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് ഇഷ്ട്ടപ്പെടില്ല അതുമാത്രമല്ല നമ്മളെ കണ്ടാൽ മുഖം തിരിച്ചു നടക്കും.  ഇവരുടെ  കൂടെ നടക്കുന്ന സന്തത സഹചാരികളും അയൽവ ക്കകാരും ഒക്കെയാ ഞങ്ങൾ.  എന്തിനാ പിണക്കുന്നത് . ഇതാകുമ്പോൾ ഒരു മുഖംമൂടിയിട്ട് അങ്ങ് എഴുതിവിടുകയും ചെയ്യാം ബന്ധങ്ങൾ നിലനില്ക്കുകയും ചെയ്യും.  ചിലപ്പോൾ ആളറിയാതെ തന്തക്കും തരവഴിക്കുമൊക്കെ ചീത്ത വിളിക്കും. അത് സാരമില്ല. എന്നാലും ഇവന്റെ ഒക്കെ പോങ്ങച്ചോം, ചെറ്റത്തരം കാണുമ്പൊൾ, മുഖം മൂടിയിട്ട് കമ്പ്യുട്ടറെ കേറി ഇരുന്ന് അയ്ൽവക്കകാരനായ് എഴുത്തുകാരനെയും അവന്റെ വിവരകേടിനെയും ചീത്ത വിലിക്കാമെല്ലൊ. സബ്മിറ്റ് ചെയ്‌താൽ ഉടനെ മുഖം മൂടി എടുക്കാൻ പോകുകയാണ്.  ഹോ ! എത്ര നേരമായി മുഖം മൂടിയിട്ട് ഇരിക്കുന്നു.
image
bijuny
2015-07-22 20:08:06
The comments here also axposes yet another truth about our society that no one wants to tell the truth in public. Other wise why would so many wise and normal  people( which results majority) will come here and express their anguish here anonymously?  The result of that is that  few who are vocal in convincing others to follo their agrnda. I'm witing this with reference to organisations here. I think we all should follow what Sasi Tharoor did. Openly telling the truth on their face in their own land that UK should compensate for oppressing India for 200 years. What a speech. Alas, I'm preaching... and posting anonymous...sad truth of current society.
image
GEORGE V
2015-07-22 10:58:17
ശ്രീ വിദ്യാധരൻ, താങ്കളോട് പൂർണമായും യോജിക്കുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ എനിക്ക് അത്രയ്ക്ക് അങ്ങ് പോയില്ല. നന്ദി.
image
വിദ്യാധരൻ
2015-07-22 10:00:49
പന്നികുട്ടികൾ പോലെ വളരുന്ന സംഘടനകൾ, അവിടെ സ്ഥാനമാനങ്ങൾക്ക്‌ വേണ്ടി മത്സരിക്കുന്നവർ, ഇത്തരം സംഘടനകളിലൂടെ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളെ വളർത്താൻ ശ്രമിക്കുന്നവർ ഇവെരെല്ലാം ഒരു തരത്തിൽ സമൂഹത്തിലെ മാലിന്യം തന്നെയാണ്. അതുപോലെ അവരുടെ സ്വഭാവവും നായിക്കളുടെ സ്വഭാവം പോലെയാണ്.  എന്തായാലും കമന്റ് എഴുതുന്നവർ ഏകോപിച്ചു നടത്തുന്ന ഈ ആക്രമണത്തിനു രണ്ടു ഗുണങ്ങൾ ഉണ്ട്. ഒന്ന് കേരളത്തിന്റെ മാലിന്യത്തിലേക്കും  രണ്ടാമതായി അത് നാടു  നീളെ നടന്നു വിതറുന്ന, സംസ്ക്കാര  സമ്പന്നരായ കേരള ജനതയുടെ തേച്ചു മിനുക്കിയ വസ്ത്രങ്ങളുടെ അടിയിൽ ഒളിച്ചിരിക്കുന്ന മലീമസമായ ചിന്തകളിലേക്കും വെളിച്ചം വീശുന്നു എന്നുള്ളതാണ്.  ആണ്ട്രൂസ് പറഞ്ഞതുപോലെ, ഒരു കാലത്ത് വൃത്തിയുടെ കാര്യത്തിൽ പേരുകേട്ട കേരളം ഇന്ന്, ശുചിത്വമില്ലായ്മയുടെ തറവാടായി മാറിയിട്ടുണ്ട്.  അതിന്റെ ഏറ്റവും വലിയ തെളിവാണ്. 'നമ്മുടെ വീടിന്റെ മുറ്റം വൃത്തിയാക്കിയിട്ടാൽ നമ്മളുടെ  നാട് വൃത്തിയുള്ളതായിരിക്കും'  ഗാന്ധിജി പറഞ്ഞപ്പോൾ അദ്ദേഹം വിചാരിച്ചില്ല കേരളത്തിലെ അഭ്യസ്തവിദ്യരായ ജനത അവന്റെ മാലിന്യങ്ങൾ അയൽവക്കക്കാരന്റെ പറമ്പിൽ കൊണ്ടെറിയുമെന്ന്.  ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ, സരസരായ ഒരു കൂട്ടം അഭിപ്രായ തൊഴിലാളികൾ അയച്ചുകൊണ്ടിരിക്കുന്ന ഈ പരിഹാസ ശരങ്ങളെ ഞാൻ ഒരിക്കലും മാലിന്യ കൂമ്പാരം എന്ന് വിളിക്കില്ല ജോർജ്ജെ .  വിപരീത പ്രയോഗങ്ങൾ ചിലപ്പോൾ മനുഷ്യന്റെ ബോധത്തിലേക്ക്‌ തറച്ചു കയറും. അത് തന്നെയാണ് ശ്രീ മോഹൻലാലും ഈ ലേഖനത്തിന്റെ തലക്കെട്ടിലൂടെ ഉദ്ദേശ്യച്ചെതെന്ന് ഞാൻ വിശ്വസിക്കുന്നു.  മറ്റുള്ളവർ സദ്യ കയ്യുപ്പുള്ളതാണെന്ന് പറഞ്ഞെഴുന്നേറ്റപ്പോൾ അടിയന് പഞ്ചസാരയുടെ ക്യ്യിപ്പ് ഇഷ്ടമാണെന്ന് പറഞ്ഞ കുഞ്ചൻ നമ്പ്യാരുടെ ഔചിത്ത്യ ബോധത്തെ മനസിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്ന ഒരു കാലം കേരളത്തിൽ നിലനിന്നിരുന്നു.  എന്നാൽ ഈ നൂറ്റാണ്ടിൽ അത് 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ' എന്ന അവസ്ഥയിൽ ആയിട്ടുണ്ട്‌.  മാല്യന്യ കുമ്പാരങ്ങൾ കൂടിയാലോ, അത് നായിക്കൾ കടിച്ചു ചുറ്റുപാടുകൾ നശിചാലോ ,എലി പണി, തക്കാളി പണി ഡെങ്കി പനി വന്നാലോ ഇതൊന്നും എന്നെ ബാധിക്കില്ല സ്വന്തം കാര്യം സിന്താബാദ്‌  വിളിക്കുന്ന ഒരു സമൂഹം ആയിട്ടുണ്ട്‌ ലോകം എമ്പാടും ഉള്ള മലയാളി സമൂഹം. അതിന്റെ ഒരു പ്രതിഫലനമല്ലേ ജോർജ്ജെ ഒരു പക്ഷെ ഈ കമന്റുകളിൽ കാണുന്നത് ?   

image
FOMN
2015-07-22 09:04:31
FOMN { Federation of Malayalee Naykal}
പ്രിയ നായ്‌ പ്രേമികളെ ! വളരെ സങ്കടത്തോടെ ആണ്  ഈ പ്രസ്താവന നടത്ത്ഹുന്നത് . വളരെ കാലം ഞങ്ങള്‍ക്ക് വേണ്ടി കുരച്ച പ്രിയ രജനിയെ  പുരം തള്ളി . ഒരു  ട്രുസ്ടി  ബോര്‍ഡ് ചെയര്‍മാനോ  വഇയിസ്  പ്രസിടന്ടോ  എങ്കിലും  നല്‍കാതെ  സുപ്പെര്‍ സ്റ്റാര്‍ നേ  കണ്ടപ്പോള്‍  നന്ദി  ഇല്ലാത്ത നായ്‌ കല്‍ ആയി  നിങ്ങള്‍ FONANA  ഉണ്ടാക്കി. അതിനാല്‍ ഞങ്ങള്‍  FOMN [ Federation of Malayalee Naykal}  ഉടന്‍ തുടങ്ങി . രജനി ആയിരിക്കും സ്ഥിരം  ചെയര്‍ . പേര് പറയാന്‍ മടിക്കുന്ന വലിയ ഒരു ബിസിനസ് കാരന്‍  രണ്ടു വര്ഷം ആവടി  എടുത്തു  പ്രടിടെന്റ്റ്  ആകാം എന്നു സമ്മതിച്ചു. ലോകത്തിന്‍റെ ഇല്ല ഭാഗതും ഉനിറുകള്‍ തുടങ്ങി .ഇതിനു വേണ്ടി  ഗ്ലോബല്‍ കര്ടിനടോര്‍  നെവ്യോര്കില്‍  നിന്നും യാത്ര തുടങ്ങി. അദേഹത്തിന്റെ  യാത്രാവിവരണം  ഈ മലയാളില്‍  പ്രസിട്ടികരികും.  മതം ജാതി ഒന്നും ഇല്ലാത്ത ഈ സംഘടന മാത്രം ആണ് റിയല്‍ . കൂടുതല്‍ വാര്‍ത്തകള്‍  പുറകെ .
 നായെ കോണകം ഉടുപ്പിക്കാന്‍ നോക്കരുതേ . ഒരേ സ്ഥാനത്തേക്ക്  കോണക മത്സരം പാടില്ല .
image
GEORGE V
2015-07-22 08:23:39
ഇ മലയാളിയിലെ കമന്റ്കളും മാലിന്യ കൂമ്പാരം പോലെ ആയി വരുന്നല്ലോ
image
ചെങ്ങന്നൂർ നായ അസോസിയേഷൻ
2015-07-22 07:40:46
ചെങ്ങനൂർ നായ അസോസിയേഷനെ താറടിച്ചു കാണിക്കാൻ തിരുവല്ല നായ അസോസിയേഷൻ നടത്തുന്ന ഇത്തരം കുപ്രചരണങ്ങളിൽ നിങ്ങൾ വിശ്വസിക്കരുതെന്ന് പ്രിയ യജമാനന്മാരോട് അപേക്ഷിക്കുന്നു. നായിക്കളാണെങ്കിലും തറവാടികളും നക്കി കുടിക്കുന്നവരുമാണ്.  അല്ലെങ്കിലും ഒരു നായിക്ക് മറ്റൊരു നായെ കാണുമ്പോൾ മുറുമുറുപ്പെന്നതെനു ജന്മനാലുള്ളതാണെല്ലോ? വലിയവീട്ടിലെ കൊച്ചമ്മമാരുടെ മടിയിൽ ഇരുന്നതുകൊണ്ടു സ്വഭാവം മാറണം എന്നില്ലല്ലോ?

image
FONANA (Federation Of North America Naya Association)
2015-07-22 06:47:00
അടുത്ത FONANA (Federation Of North America Naya Association) ന്റെ , കേരള സമ്മേളനം പട്ടിക്കാട് കള്ളു ഷാപ്പിന്റെ പുറകിൽ വച്ച് നടത്തുന്നതായിരിക്കും.  ലാലേട്ടൻ ആയിരിക്കും പ്രധാന അതിഥി . നയിച്ചി സൗന്ദര്യ മത്സരം, കുര മത്സരം, തുടങ്ങി പലതും ഈ യോഗത്തിന്റെ പ്രത്യേകത ആയിരിക്കും. കേരളത്തിന്റെ തലസ്ഥാനത്ത് നിന് വിവിധ് പാര്ട്ടികളെ പ്രതിനിതീകരിചു പല നായിക്കളും പങ്കെടുക്കുന്നതായിരിക്കും.  നട്ടീലെ ചില ചെത്തില പട്ടികൾ സമ്മേളനം കലക്കാൻ ശ്രമം നടത്താൻ സാദ്ധ്യത ഉള്ളതുകൊണ്ട്, പോലിസ് നായിക്കളുടെ ബന്ധവസ്സോടെ ആയിരിക്കും സമ്മേളനം നടത്തുക..  മാല്യന്യത്തെ നിരത്തിലും പറമ്പുകളിലും വലിച്ചെറിയുന്നവരെ തേടിപിടിച്ചു അവരുടെ ചന്തി കാല് കയ്യ് ഇവയെല്ലാം കടിച്ചു പറിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ അവസാന ദിവസം  നാട്ടീലെ  മാലിന്യ കൂമ്പാരങ്ങൾ ചികഞ്ഞും കടിച്ചു വലിച്ചും പൊട്ടിച്ചു നാട്ടു കാർക്കും ഭരണ കർത്താക്കൾക്കും തല വേദന ഉണ്ടാക്കി ബോധവത്ക്കരണത്തിനുള്ള ഒരു പരിപാടിയും ആസൂത്രണം ചെയ്യിതിട്ടുണ്ട്. കന്നി മാസം സമ്മേളനം നടത്തണം എന്ന ചില ആണ്‍ പട്ടികളുടെ ആവശ്യം പട്ടിചികളുടെ സമ്മർദ്ദത്തെ തുടർന്ന് തള്ളികളഞ്ഞു  പട്ടികൾ ഒന്നിച്ചു നിന്ന് ഓലിയാൻ നായ ഗാനം പാടി യോഗം അവസാനിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് കള്ളുഷാപ്പിൽ പ്രത്യകം തയാറു ചെയ്ത കപ്പ, മീന്തല കൂടാതെ ഓരോ എല്ലിൻ കഷണവും കൂട്ടിയുള്ള മൃഷ്ടാന ഭോജനത്തോടെ സമ്മേളനം അവസാനിക്കും 
image
തിരുവല്ല നായ അസോസിയേഷൻ
2015-07-22 06:08:13
തിരുവല്ലാ നായ അസോസിയേഷനിൽ ഈ അടുത്ത ഇടക്ക് ഉണ്ടായ കടിപിടി ബഹളവും തുടർന്ന് നാട്ടുകാർ നായിക്കളെ കല്ലെറിഞ്ഞോദിച്ചതിന്റെ കാരണം അത് വഴി കാറോടിച്ചു പോയ ഒരു നായിന്റെ മോൻ മത്തിത്തലയുടെ  ഒരു പൊതികെട്ടു, സമാധാനപരമായി അങ്ങോട്ടും ഇങ്ങോട്ടും നക്കി ഇരുന്ന്  സമ്മേളനം കൂടിയുരുന്നവരുടെ നടുവിലേക്കെറിഞതിന്റെ ഫലമായിട്ടാണ് .   ഇത് കൂടുതൽ വഷളായത് ഒരു പട്ടി 'ഒമേഗാ ത്രീ ഒമേഗ ത്രീ ' എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കിയതാണ് .  എന്തായാലും അയൽ പക്കകാരുടെ കല്ലേറ് സഹിക്കാൻ കഴിയാതെ ഞങ്ങൾ യോഗം പിരിച്ചു വിട്ടു.  ചെങ്ങനൂർ നായ അസോസിയേഷനിൽ പെട്ട ചില ചെത്തില പട്ടികൾ നൂന്നു കേറി ബഹളം സൃഷ്ടിച്ച് വാര്ത്തയെക്കുരിച് ഞങ്ങൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് 
image
His Masters Voice
2015-07-22 03:40:07
പണ്ടൊരു പട്ടി ചന്തക്കു പോയി 
അന്തിവരേയും ചുറ്റി കറങ്ങി 
ഒന്നും കിട്ടാതെ തിരിച്ചു നടന്നു 
അന്ന് തുടങ്ങി ഇന്ന് വരേയും 
എല്ലാരും ചൊല്ലണ് -പട്ടി 
ചന്തക്ക് പോയപോലേന്ന് 
image
വേൾഡ് നായ അസോസിയേഷൻ
2015-07-21 20:45:07
ജില്ലാ തലത്തിലുള്ള എല്ലാ നായ സംഘടനകകളേം ഏകോപിപ്പിച്ചു ഒരു അന്താരാഷ്ട്ര സംഘടന ഉണ്ടാക്കാൻ കൊടിച്ചി പട്ടിയുടെ നേതൃത്വത്തിൽ ഒരു വേൾഡ് നായ അസോസിയേഷൻ (ഇതിനോട് അടുത്തു വരുന്ന ചില പേരുകൾ ഉണ്ട്. ദയവ് ചെയ്യുത് കൂട്ടി കൊഴച്ചു അമേദ്യം പോലെ ആക്കരുത്) രജിസ്റർ ചെയ്യുകയും ലാലേട്ടനെ അതിന്റെ കാര്യ വിചാരകനാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്യുത് (അദ്ദേഹത്തിനു മാത്രമേ നായക്കളുടെ വേദന മനസിലാക്. സിനിമയിലുള്ള മറ്റു നായിക്കൾക്ക്, ലോകത്തുള്ള ഒരു നായിക്കളെ ക്കുറിച്ചും ചിന്തയില്ല )  ,മാലിന്യം തീറ്റിച്ചു പട്ടിയെ പോറ്റണോ, എന്ന ചോദ്യവും അദ്ദേഹത്തിണ്റ് കാലു പോക്കിയുള്ള (കാല് പൊക്കൽ ഞങ്ങൾക്കും ഉണ്ട്) അടിയും ഈ നാട്ടിലെ ഓരോ നായിക്കളെയും രോമാഞ്ചം അണിയിക്കും. പത്തനം തിട്ട, കൊച്ചി, കോട്ടയം എന്നീ സ്ഥലങ്ങളിലെ നായിക്കൾ ഇതിനോടകം  ഞങ്ങളുമായി രജിസ്റർ ചെയ്യുത് കഴിഞ്ഞു.  ബാക്കിയുള്ളവരും ഉടനെ രജിസ്റർ ചെയ്യണം എന്ന് അഭ്യർത്തിക്കുന്നു . ആദ്യം രജിസ്റർ ചെയ്യുന്നവർക്ക് ഓരോ എല്ലിൻ കഷണം ഫ്രീ.
image
തെരുവിൽ നിന്ന്
2015-07-21 19:56:20
ഞങ്ങള് നായകളെ കണ്ടോ
തെരുവ് നായകളെ കണ്ടോ
സമ്മന്തമില്ല, പ്രാരാബ്ധമില്ല
പൂജാരിയില്ല, ബിഷോപ്പുമില്ല
എന്തൊരു സ്വാതന്ത്ര്യം
എന്തൊരു സന്തോയം.
image
ബൌവ് ബൌവ്
2015-07-21 19:23:53
നായ യുണിയന്‍ സിന്ദാബാദ്‌ . രണ്ജനി  ഞാന്ഗുലെദ്  നേതാവ് . തൊട്ടു കളിച്ചാല്‍  ചന്തി കടിക്കും , ആന സവാരി ആണേ  കട്ടായം . ഈകളി  തീകളി ലാലച്ച . ഞങ്ങേലെ  തൊട്ടാല്‍  താഴെ ഇറക്കും ഉമ്മച്ച .
കോഴി കാലും മീന്‍ തലയും ഞങ്ങളുടെ അവകാശം . വലിച്ചു എറിയു വഴി വക്കില്‍ , ഞങ്ങള്‍ തിന്നു കൊഴുത്തിടും . നായ ഭരിക്കും കേരളം .
നായ യുണിയന്‍  സിന്ദാബാദ്‌  ! നായ യുണിയന്‍  സിന്ദാബാദ്‌
തെരുവില്‍ നായ്കള്‍ നീണാള്‍ വഴട്ടെ
image
നായക്കുട്ടി അസോസിയേഷൻ, കൊച്ചി
2015-07-21 18:54:35

ദൈവു ചെയ്യുത് ഞങ്ങളുടെ വർഗ്ഗത്തിൽ പെട്ടവർ അഭിപ്രായം പറഞ്ഞാൽ മതി

image
പത്തനംതിട്ട നായ അസോസിയേഷൻ
2015-07-21 18:45:38
കോട്ടയം നായ സംഘടനക്ക് പത്തനംതിട്ട നായ അസോസിയേഷന്റെ സർവ്വ പിന്തുണയും നല്കുന്നു. ശാരീരികമായി വന്നു സഹായിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. നാട്ടുകാരല്ലാത്ത ചിലർ ആറുമുള വിമാന താവളം പനിയാനെന്നു പറഞ്ഞു ചുറ്റി കറങ്ങുന്നുണ്ട്. അവന്മാരെ കുരച്ച് ഓടിക്കുന്നതിൽ ഞങ്ങൾ തിരക്കിലാണ്. ചിലവ്ന്മാരുടെ ചന്തിക്ക് കടിയും കൊടുക്കാറുണ്ട്.  വിമാന താവളത്തിന്റെ പണി നിറുത്തി വച്ചത് ചിലരുടെ ശ്രമം കൊണ്ടാണെന്ന് പറഞ്ഞു അമേരിക്കയിൽ ചിലർ കറങ്ങുന്നുണ്ട്. കാശിനു വിശ്വസിക്കാൻ കൊള്ളില്ല  പറ്റിയാൽ ഒരു കടി കൊടുത്ത് ഇങ്ങോട്ട് വിടുക. പല്ല് സൂക്ഷിക്കണം. തൊലിക്കട്ടി ഭയങ്കരമാ  
image
JOHNY KUTTY
2015-07-21 14:14:20
പിന്നെ അങ്ങ് പള്ളീൽ പോയി പറഞ്ഞ മതി. എനിക്ക് തോന്നുന്ന ഇടത്ത് കൊണ്ട് ചെന്നിടും. നിൻറെ പറമ്പിൽ കൊണ്ടിട്ടോ ഞാൻ. നീയൊക്കെ ആരാ ചോദിക്കാൻ. ഇതാണ് ദൈവത്തിനെ നാട്ടിലെ ഭൂരിപക്ഷം ചെകുത്താന്റെ സന്തതികളുടെ ഒരു മനോഭാവം. ഇപ്പൊ ഒരു ലേറ്റസ്റ്റ് അടിപൊളി പാട്ടു ഉണ്ടല്ലോ ഞാൻ നന്നാവൂല്ല അമ്മാവാ .......
image
കോട്ടയം നായ സംഘടനക്കു വേണ്ടി, ടോമിപട
2015-07-21 11:49:41
പണ്ടൊക്കെ വീട്ടിൽ ഞങ്ങളുടെ യജമാനമാർ വീട്ടിൽ ആഹാരം പാകം ചെയ്യുകയും ബാക്കി വരുന്ന ആഹാരവും ഇടയ്ക്കിടയ്ക്ക് ഒരു എല്ലിൻ കഷണം കിട്ടുമായിരുന്നു.  ഞങ്ങളുടെ സമയ ദോഷം എന്ന് പറഞ്ഞാൽ മതിയല്ലോ യജമാനന്മാർ കുഴി മടിയന്മാരായി വീട്ടിൽ കഞ്ഞി വെപ്പില്ല എല്ലാം ഹോട്ടലിൽ നിന്നാണ്.  എത്ര നാളാണ് പട്ടിണി കിടക്കുന്നത്. അതുകാരണം ഞങ്ങൾ മതില് ചാടി അയലത്തെ പറമ്പിൽ പോകും. അവിടെ ഞങ്ങൾക്ക് ഉത്സവമാണ്.  വേഗത്തിൽ പാഞ്ഞുപോകുന്ന കാറുകളിൽ നിന്ന് ഞങ്ങളോട് സ്നേഹമുള്ള മനുഷ്യർ പ്ലാസ്ടിക്കിൽ കെട്ടി  ആഹാരം വലിച്ചെറിഞ്ഞു തരും.  അത് താഴെ വന്നു വീഴണ്ട താമസം ഞങ്ങൾ കടിപിടിയോടെ അതിൽ ചാടി വീഴും. മിക്കവാറും ബുഫേ ടൈപ്പ് ഫൂഡാണ്. മീന്തല, എല്ലിൻ കഷണം,  ചാള, പൂള എന്ന് വേണ്ട എല്ലാം കൂടി കലർത്തിയത്. വിശന്നിരിക്കുന്നവനുണ്ടോ ഇത് മാലന്യം ആണോ നല്ലതോ എന്ന് . തട്ടോടെ തട്ട്.  ഇപ്പഴല്ലേ മനസിലായത് ഇവന്മാര് ഞങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, അവന്റെ വീട്ടിലെ വൃത്തികെട്ട സാധനം അവിടെ തന്നെ കുഴിച്ചു മൂടാതെ എന്റെ യജമാന്റെ പറമ്പിൽ വലിച്ചെറിയുകയായിരുന്നു എന്ന്.  എന്റെ യജമാനൻ നാറിയാണെങ്കിലും ഇത് പട്ടികളുടെ തൊഴിലിനോടുള്ള വെല്ലുവിളിയാണ്. അടുത്ത തവണ അവന്റെ ചന്തിക്ക് ഞാൻ കടിക്കും. എന്തായാലും ലാലെട്ടനെങ്കിലും ചിന്തിച്ചു തുടങ്ങിയല്ലോ? അത് സന്തോഷം. പിന്നെ മലയാളികളെ ചിന്തിപ്പിക്കാൻ ശ്രമിക്കുന്നതും ഞങ്ങളുടെ വാല് നേരെയാക്കാൻ നോക്കുന്നതും  വെറുതെയാ . രണ്ടും ഒരിക്കലും നേരെയാകില്ല 

image
andrew
2015-07-21 11:16:58
Beautiful , Let Malayalee start thinking. Basic hygiene is necessary for any culture to
survive. If if you pollute the environment  you won't be able to survive. you will perish.
That is the new gospel for all Keralites.
നീ ജീവിക്കുന്ന ഭൂമി പരിസുദ്ദം  ആണ് . ഭൂമിയില്‍ മാലിന്യം വിതറരുത്‌ . നിന്‍റെ മാലിന്ന്യം  നിന്നെ  ക്രമേണ ഇല്ലാതാക്കും . ഇതാണ് മലയാളിക്കുള്ള  സുവിശേഷം  
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജന്മദിനത്തില്‍ ''ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്'' പ്രഖ്യാപിച്ച് ടൊവിനോ
സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും തിരിച്ച്‌ വന്ന് ലച്ചു എന്ന ജൂഹി
എന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് പിന്നില്‍ മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ് ; സുരേഷ് കൃഷ്ണ
സണ്ണി ലിയോണ്‍ കേരളത്തില്‍
കമലം പഴം 'എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി കൃഷ്‌ണ കുമാര്‍
ദയവായി തന്നെ പിന്തുടരരുതെന്ന്‌ ഫോട്ടോഗ്രാഫര്‍മാരോട്‌ റിയ ചക്രബര്‍ത്തി
റഹ്മാന്‍ നായകനാകുന്ന'സമാറ'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു
കള്ള് ചെത്ത് തൊഴിലാളികളുടെ ജീവിതം പറഞ്ഞ് 'നെടുമി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
'ശാകുന്തള'ത്തില്‍ ദുഷ്യന്തനാകാന്‍'സൂഫിയും സുജാതയും'താരം ദേവ് മോഹന്‍
ബഷീറിന്‍റെ 'നീലവെളിച്ചം' സിനിമയാകുന്നു
കെജിഎഫ് വില്ലന്‍ ഗരുഡ റാം മോഹന്‍ലാല്‍ ചിത്രത്തില്‍
രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ക്ലൈമാക്‌സ് ഷൂട്ടിംഗ് ആരംഭിച്ചു
പ്രീസ്റ്റ് ലുക്കില്‍ മമ്മൂട്ടി
എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിർമൽ ബേബി വർഗീസ് മികച്ച സംവിധായകൻ
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടമായത് ആയിരം കോടി : എം.രഞ്ജിത്ത്
എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ജഗതി ശ്രീകുമാര്‍
കമല്‍ ഹാസന്റെ ശസ്ത്രക്രിയയെക്കുറിച്ച്‌ മക്കള്‍
ദുല്‍ഖറിന്‍റെ 'കുറുപ്പ്' തിയേറ്ററുകളിലേക്ക്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut