Image

അവണൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹ വില്‍പനയുമെന്ന് റിപ്പോര്‍ട്ട്

Published on 09 January, 2012
അവണൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ മൃതദേഹ വില്‍പനയുമെന്ന് റിപ്പോര്‍ട്ട്
തൃശൂര്‍: അവണൂരില്‍ അനധികൃത മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ മറവില്‍ മൃതദേഹ വില്‍പനയും നടന്നതായി സംസ്ഥാന മാനസികാരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്‌ടെത്തി. മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് മരിച്ച ആറു പേരുടെ മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ഇവരുടെ മൃതദേഹങ്ങള്‍ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിന് കൈമാറുകയായിരുന്നുവെന്നാണ് പരിശോധനയില്‍ കണ്‌ടെത്തിയത്. ഇതു സംബന്ധിച്ച് മാനസികാരോഗ്യകേന്ദ്രത്തിന്റെ ഉടമ ജോഷിയെ അധികൃതര്‍ ചോദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക