Image

കൂലിപ്പണിക്കാരന് ഒരു കോടിയുടെ കാരുണ്യ ഭാഗ്യക്കുറി

Published on 09 January, 2012
കൂലിപ്പണിക്കാരന് ഒരു കോടിയുടെ കാരുണ്യ ഭാഗ്യക്കുറി
വെഞ്ഞാറമൂട്: കേരള സര്‍ക്കാരിന്റെ ഒരു കോടിയുടെ കാരണ്യ ഭാഗ്യക്കുറി കൂലിപ്പണിക്കാരന് ലഭിച്ചു.

വെഞ്ഞാറമൂട് മണലിമുക്ക് കോറമല കുന്നില്‍ വീട്ടില്‍ എം.എ. ജലാലുദീനാണ് ഭാഗ്യത്തിന്റെ കാരുണ്യം കിട്ടിയത്. ചന്തയിലും ടൗണിലും കൂലിപ്പണി ചെയ്തു ജീവിക്കുന്ന ജലാലുദ്ദീന്റെ ആദ്യ ഭാര്യ മരിച്ചുപോയിരുന്നു. ഇപ്പോള്‍ ഷീജാബീവിയാണ് ജീവിതപങ്കാളി. മുഹമ്മദ് ഷാഹില്‍ എന്ന മകനുമുണ്ട്.

മൂന്ന് സെന്റ് ഭൂമിയില്‍ പഞ്ചായത്ത് 12 വര്‍ഷം മുമ്പ് കൊടുത്ത വീട്ടിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ജലാലുദ്ദീന്‍ ലോട്ടറി എടുത്തുതുടങ്ങിയത്. ആദ്യ ടിക്കറ്റില്‍ തന്നെ പതിനായിരം രൂപ കിട്ടി. പിന്നെ ലോട്ടറി എടുക്കല്‍ പതിവാക്കി. സ്വന്തമായി ഭൂമി വാങ്ങി ഒരു വീട് നിര്‍മിക്കണം. പിന്നെ മുഴുവന്‍ കടവും വീട്ടണം. ഇതാണ് ജലാലുദ്ദീന്റെ സ്വപ്നം. പണം വന്നെത്തിയതില്‍ കണ്ണ് മഞ്ഞളിക്കുന്നില്ല. വെഞ്ഞാറമൂട് ചന്തയിലെ കോടീശ്വരനായ കൂലിപ്പണിക്കാരനായി തുടരാന്‍ തന്നെയാണ് ജലാലിന്റെ തീരുമാനം. ലോട്ടറിയടിച്ചതറിഞ്ഞെങ്കിലും ഞായറാഴ്ചയും ജലാല്‍ ചന്തയില്‍ പണിയെടുക്കാന്‍ പോയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക