Image

മണി രത്‌നം ചിത്രത്തില്‍ നയന്‍താര

ആശ എസ് പണിക്കര്‍ Published on 21 July, 2015
   മണി രത്‌നം ചിത്രത്തില്‍ നയന്‍താര
 ഓ.ക കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ പ്രമുഖരായ പല സംവിധായകരുടെ ചിത്രത്തിലും നായികയാകാന്‍ അവസരം ലഭിച്ചിട്ടുള്ള നടിയാണ് നയന്‍താര. മണിരത്‌നത്തിന്റെ ചിത്രത്തില്‍ നായികയാവുക എന്നത് നയന്‍സിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. 

ചിത്രത്തിലെ നായകന്‍മാര്‍ ദുല്‍ഖര്‍ സല്‍മാനും കാര്‍ത്തിയുമാണ്. നായികമാരില്‍ ഒരാള്‍ ശ്രുതിഹാസനാണെന്നാണ് ഇനിയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ച്ചുകള്‍. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

കോമാളി. ഉന്‍ പാര്‍വൈക്കും മട്ടും എന്നീ പേരുകളാണ് ചിത്രത്തിനു നിര്‍ദേശിച്ചിരിക്കുന്നത് . ഇതില്‍ കോമാളി എന്ന പേരിനാണ് കൂടുതല്‍ സാധ്യത എന്നും അറിയുന്നുണ്ട്. മണിരത്‌നത്തിന്റെ സ്വന്തം ഫിലിം കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നഗരം പശ്ചാത്തലമാക്കി പ്രണയകഥകള്‍ക്കു പേരുകേട്ട മണിരത്‌നം ഇത്തവണയും അത്തരമൊരു പ്രണയകഥയുമായാണ് എത്തുന്നത് എന്നാണ് സൂചന. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  പി.സി. ശ്രീറാമിന്റേതാണ് ക്യാമറ . എഡിറ്റിംഗ് ആന്റിണിയാണ്. 

   മണി രത്‌നം ചിത്രത്തില്‍ നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക