Image

ജെറ്റ് എയര്‍വെയ്‌സ് ബജറ്റ് ബ്രാന്‍ഡുകള്‍ ലയിപ്പിക്കുന്നു

Published on 09 January, 2012
ജെറ്റ് എയര്‍വെയ്‌സ് ബജറ്റ് ബ്രാന്‍ഡുകള്‍ ലയിപ്പിക്കുന്നു
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ ചെലവുകുറഞ്ഞ (ബജറ്റ്) എയര്‍ലൈന്‍ ബ്രാന്‍ഡുകളെ ലയിപ്പിക്കുന്നു. ജെറ്റ്‌ലൈറ്റ് എന്ന പേരിലുള്ള ബ്രാന്‍ഡിനെ ജെറ്റ്കണക്ടിലാണ് ലയിപ്പിക്കുന്നത്. 

നഷ്ടം കുറയ്ക്കുന്നതിനും മറ്റു ലോകോസ്റ്റ് എയര്‍ലൈനുകളുമായി മത്സരിക്കുന്നതിനുമാണ് ലയനം. ഇതുസംബന്ധിച്ച് വളരെ മുമ്പ് തന്നെ ആലോചനകള്‍ നടന്നിരുന്നെങ്കിലും ഇപ്പോഴാണ് തീരുമാനമായത്. റീബ്രാന്‍ഡിങ് എപ്പോള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ബജറ്റ് സര്‍വീസുകള്‍ ലയിപ്പിക്കുന്നതോടെ ജെറ്റ് എയര്‍വെയ്‌സിന് കീഴില്‍ രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാവും  ജെറ്റ് എയര്‍വെയ്‌സ് എന്ന പേരില്‍ ഫുള്‍ സര്‍വീസും ജെറ്റ് കണക്ട് എന്ന പേരില്‍ ബജറ്റ് സര്‍വീസും. 

അതിനിടെ, വിമാനക്കമ്പനികളെല്ലാം കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍ക്കുന്നതെന്നും ചെലവിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തി ഒരു കമ്പനിക്കും പിടിച്ചുനില്‍ക്കാനാവില്ലെന്നും ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക