Image

വന്‍ കള്ളനോട്ട്‌ റാക്കറ്റിനെ എന്‍..ഐ.എ അറസ്റ്റ്‌ ചെയ്‌തു

Published on 09 January, 2012
വന്‍ കള്ളനോട്ട്‌ റാക്കറ്റിനെ എന്‍..ഐ.എ അറസ്റ്റ്‌ ചെയ്‌തു
ഹൈദരബാദ്‌: കോട്ടയം ജില്ലയിലെ കറുകച്ചാലിലും തിരുവനന്തപുരം പാറശ്ശാലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കള്ളനോട്ട്‌ വിതരണം ചെയ്‌ത 11 അംഗ സംഘത്തെ എന്‍.ഐ.എ അറസ്റ്റ്‌ ചെയ്‌തു. ഇവരില്‍ പത്തുപേരും ബംഗാളികളാണ്‌. കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഹൈദരബാദ്‌ എന്‍.ഐ.എ സംഘം ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.പശ്ചിമ ബംഗാളിലെ മാള്‍ഡ കേന്ദ്രീകരിച്ചാണ്‌ കള്ളനോട്ടിന്റെ വിതരണം നടന്നിരുന്നതെന്നും എന്‍.ഐ.എ സംഘം അറിയിച്ചു.

പാറശ്ശാലയില്‍ ബംഗ്ലാദേശ്‌ സ്വദേശികളില്‍ നിന്ന്‌ കള്ളനോട്ട്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തീവ്രവാദബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ എന്‍.ഐ.എക്ക്‌ വിട്ടത്‌.ടെലിഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ്‌ അറസ്റ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക