Image

അസിസ്റ്റന്റ്‌ ഗ്രേഡ്‌ ലോകായുക്ത വിധി സിന്‍ഡിക്കേറ്റ്‌ അംഗീകരിച്ചു

Published on 09 January, 2012
അസിസ്റ്റന്റ്‌ ഗ്രേഡ്‌ ലോകായുക്ത വിധി സിന്‍ഡിക്കേറ്റ്‌ അംഗീകരിച്ചു
തിരുവനന്തപുരം: നിയമനങ്ങളില്‍ അഴിമതി നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ നിയമനങ്ങള്‍ ലോകായുക്ത കോടതി റദ്ദാക്കിയ നടപടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗീകരിച്ചു. സിന്‍ഡിക്കേറ്റ്‌ വോട്ടിനിട്ടാണ്‌ തീരുമാനം നടപ്പാക്കിയത്‌. 10 യു.ഡി.എഫ്‌ അംഗങ്ങള്‍ വിധിക്ക്‌ അനുകൂലമായും എട്ട്‌ എല്‍.ഡി.എഫ്‌ അംഗങ്ങള്‍ പ്രതികൂലമായും വോട്ടുചെയ്‌തു. ഒരു സി.പി.ഐ അംഗം യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നു.

നിയമനം നടത്തിയ 151 പേരെയും സിന്‍ഡിക്കേറ്റിന്റെ തീരുമാനപ്രകാരം പിരിച്ചുവിടണമെന്ന്‌ സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയാണ്‌ അന്തിമ തീരുമാനം എടുക്കേണ്ടത്‌. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അഴിമതിക്ക്‌ കാരണക്കാരായ മുന്‍ വി.സി. എം.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ പ്രൊ വി.സി. വി.ജയപ്രകാശ്‌, സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായിരുന്ന എ.എ. റഷീദ്‌, ബി.എസ്‌. രാജീവ്‌, എം.പി. റസ്സല്‍, കെ. എ.ആന്‍ഡ്രു എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാണമെന്നും ഉപലോകായുക്ത ജസ്റ്റിസ്‌ ജി.ശശിധരന്‍ ഉത്തരവിട്ടിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക