Image

ആണ്‍കോയ്മയുടെ അധികാരത്തിലേക്ക് നടത്തുന്ന ചാട്ടുളി പ്രയോഗമാണ് രതീദേവിയുടെ രചന: വി.എസ്

ആശ എസ് പണിക്കര്‍ (exclusive) Published on 20 July, 2015
ആണ്‍കോയ്മയുടെ അധികാരത്തിലേക്ക് നടത്തുന്ന ചാട്ടുളി പ്രയോഗമാണ് രതീദേവിയുടെ രചന: വി.എസ്
'മഗ്ദലനയുടെ (എന്റെയും) പെണ്‍സുവിശേഷം' പ്രകാശനം

തിരുവനന്തപുരം: രതീദേവി രചിച്ച 'മഗ്ദലനയുടെ (എന്റെയും) പെണ്‍സുവിശേഷം' പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു.
സംസ്‌കാരത്തിന്റെ കേന്ദ്രത്തിലേക്ക് സ്‌ത്രൈണതയെ പ്രതിഷ്ഠിക്കുകയാണ് രതീദേവിയെന്ന് വി.എസ് പറഞ്ഞു. ആണ്‍കോയ്മയുടെ അധികാരത്തിലേക്ക് നടത്തുന്ന ചാട്ടുളി പ്രയോഗമാണ് രതീദേവിയുടെ രചനയെന്നും വി.എസ് പറഞ്ഞു. 'ദി ഗോസ്പല്‍ ഓഫ് മേരി മാഗ്ദലിന്‍ ആന്‍ഡ് മീ' എന്ന നോവലിന്റെ ഇംഗ്‌ളീഷ് പതിപ്പിന്റെ ഇന്ത്യയിലെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

ഡോ. കെ ജയകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.ടി ശ്രീകുമാര്‍, അഡ്വ. കെ. രാജന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. വി.സി അഭിലാഷ് സ്വാഗതവും ഹരിദാസ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാര പട്ടികയില്‍ ഇടം നേടിയ കൃതിയാണിത്.
ആണ്‍കോയ്മയുടെ അധികാരത്തിലേക്ക് നടത്തുന്ന ചാട്ടുളി പ്രയോഗമാണ് രതീദേവിയുടെ രചന: വി.എസ്
Join WhatsApp News
വിദ്യാധരൻ 2015-07-20 11:25:30
നിങ്ങൾ ആരായാലും സ്വന്തം  വ്യക്തിത്വത്തിൽ അടിയുറച്ചു നിന്ന് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്നതായിരിക്കും ഉത്തമം.  പണ്ട് നിങ്ങൾ പറഞ്ഞു നിങ്ങൾ മാധവിക്കുട്ടിയെപ്പോലെയാണെന്ന് . ഇപ്പോൾ പറയുന്നു നിങ്ങൾ മഗ്നലക്കാരിത്തിയാണെന്ന്? നിങ്ങൾ യദാർത്ഥത്തിൽ ആരാണ്? ആരുടേയും താങ്ങും തണലും ഇല്ലാതെ അതൊന്നു പറയാൻ കഴിയുമോ ?
രേവതി 2015-07-20 14:40:00
VS ഈ പുസ്തകം വായിച്ചോ ? ഉള്ളില്‍ ഒതുക്കിയ വികാരവും എനെര്‍ജിയും വിസേര്‍ജിക്കാന്‍  അവസരം ഇല്ലാതെ വന്നാല്‍ മനുഷര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല മാര്‍ഗവും ഉപയോഗിക്കും.
മറ്റുള്ളവരെ അനുകരിക്കുക എന്നതാണ് എളുപ്പ വഴി. ഓരോ മനുഷരെയും വളരെ വെത്യസത്തോടെ  ആണ് സൃഷ്ടിക്കപെട്ടിരിക്കുന്നത് . എന്നാല്‍  ഞാന്‍ മരിയകുട്ടി ആണ്, കറുത്തമ്മ ആണ്  മാദവികുട്ടി ആണ്, മഗ്ദലന ആണ് എന്നൊക്കെ തോന്നുന്നത്  .......
A D S  { attention deficiency syndrome} 
വായനക്കാരൻ 2015-07-20 14:42:21
വിദ്യാധരനോട് യോജിക്കുന്നു. കൂടാതെ എന്നും മാറിക്കൊണ്ടിരിക്കുന്ന ബുക്കർ പുരസ്കാരമെന്ന കഥയുടെ അന്തിമ രൂപമെന്തെന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു.
അമേരിക്കന്‍ 2015-07-21 13:29:48

ഒരു പെണ്ണിനെ കൊണ്ട് പ്രമുക്തി കര്മ്മം ആകാമായിരുന്നു,

പ്രത്യേകിച്ചും അമേരിക്കയിൽ ഇരുന്നു ചാട്ടുളി പ്രയോഗം നടത്തുമ്പോൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക