Image

ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍

ഫോട്ടോ/റിപ്പോര്‍ട്ട്‌: ബഷീര്‍ അഹ്‌മദ്‌ Published on 19 July, 2015
ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍
ഓര്‍മ്മകളില്‍ വിതുമ്പി നൂറുകണക്കിനു വിശ്വാസികള്‍ മരണപ്പെട്ടവരുടെ കബറിടത്തിനു മുന്നില്‍ സിയാറത്തിനായി (പ്രാര്‍ത്ഥന) എത്തി.

പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തങ്ങള്‍ക്കു പ്രിയപ്പെട്ടവരെ കബറടക്കിയ കണ്ണമ്പറമ്പ്‌ ശ്‌മശാനത്തലായിരുന്നു എത്തിയത്‌.

കബറിത്തിനു മുന്നില്‍ മരണപ്പെട്ടവര്‍ക്ക്‌ നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള പ്രാര്‍ത്ഥനയ്‌ക്കിടെ ചിലര്‍ വിതുമ്പി; കൈകൊണ്ട്‌ കണ്ണുപൊത്തി എല്ലാ സങ്കടവും ദൈവത്തിലര്‍പ്പിച്ച്‌ ആശ്വാസം കണ്ടെത്തി.

കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനു പേരാണ്‌ പ്രാര്‍ത്ഥനയ്‌ക്കായി ഇവിടെ എത്തിയത്‌. സ്‌ത്രീകള്‍ ശ്‌മശാനത്തിനു പുറത്തുനിന്ന്‌ നെഞ്ചുരുകി പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുന്ന കാഴ്‌ച പലയിടത്തും കാണാന്‍ കഴിഞ്ഞു. മരണത്തിനുമപ്പുറത്തുള്ള പരലോക വിശ്വാസം സര്‍വ്വ ദുഖത്തിനുമേല്‍ ശാന്തിയുടെ ഇളംകാറ്റ്‌ വീശട്ടെ. ആമേന്‍.
ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍ഓര്‍മ്മകളില്‍ വിതുമ്പി; കബറിടത്തിനു മുന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക