Image

സിംഗപ്പൂരില്‍ വിമാനം ആകാശച്ചുഴില്‍പ്പെട്ടു; 7 പേര്‍ക്ക്‌ പരിക്ക്‌

Published on 09 January, 2012
സിംഗപ്പൂരില്‍ വിമാനം ആകാശച്ചുഴില്‍പ്പെട്ടു; 7 പേര്‍ക്ക്‌ പരിക്ക്‌
മെല്‍ബണ്‍: യാത്രാ വിമാനം സിംഗപ്പൂരില്‍ വെച്ച്‌ ആകാശച്ചുഴിയില്‍ പെട്ട്‌ ഏഴുപേര്‍ മരിച്ചു. വിമാനം ലണ്‌ടനില്‍ നിന്നും സിഡ്‌നിയിലേക്ക്‌ പോകുകയായിരുന്നു. ക്വാണ്‌ടാസ്‌ എയര്‍ലൈന്‍സിന്റെ ക്യു.എഫ്‌- 32 വിമാനമാണ്‌ അപകടത്തില്‍ പെട്ടത്‌.

ഇന്ത്യന്‍ വ്യോമമേഖലയിലെ മോശം കാറ്റാണ്‌ ആകാശച്ചുഴിക്ക്‌ ഇടയാക്കിയതെന്നാണ്‌ വിവരം. സിംഗപ്പൂരില്‍ സാങ്കേതിക വിദഗ്‌ധരും എന്‍ജിനീയര്‍മാരും വിമാനം പരിശോധിച്ച്‌ അനുമതി നല്‍കിയതിന്‌ ശേഷമാണ്‌ വീണ്‌ടും യാത്ര തുടര്‍ന്നത്‌. ചുഴിയില്‍ കൂടുതല്‍ അകപ്പെടാതെ വിമാനത്തിന്റെ ഗതിമാറ്റി നിയന്ത്രിക്കാന്‍ പൈലറ്റിനായതാണ്‌ വലിയ അപകടം ഒഴിവാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക