Image

ശബരിമലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി; ഒരാള്‍ക്ക്‌ പരിക്ക്‌

Published on 09 January, 2012
ശബരിമലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി; ഒരാള്‍ക്ക്‌ പരിക്ക്‌
പമ്പ: ശബരിമലയില്‍ കാട്ടനക്കൂട്ടം ഇറങ്ങി. ആനയെ കണ്ട്‌ ഭയന്നോടിയ ഒരാള്‍ക്ക്‌ പരിക്കേറ്റു. തമിഴ്‌നാട്‌ നാഗപട്ടണം സ്വദേശി രാജ്‌കുമാറിനെ (34) കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണ്ഡിത്താവളത്തിനടുത്ത്‌ ഉരക്കുഴിയിലാണ്‌ കാട്ടാനയിറങ്ങിയത്‌.

ആനക്കൂട്ടത്തെ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ പരിശ്രമത്തിന്‌ ശേഷമാണ്‌ കാട്ടിലേക്കു വിട്ടത്‌. ആനക്കുട്ടികള്‍ സംഘത്തിലുണ്‌ടായതിനാല്‍ പടക്കവും മറ്റും പൊട്ടിക്കാന്‍ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടക്കം പൊട്ടിച്ചാല്‍ ആനക്കൂട്ടികള്‍ വിരിപ്പന്തലിലേക്കു വിരണേ്‌ടാടാന്‍ സാധ്യതയുള്ളതിനാലാണ്‌ ആ നീക്കം ഉപേക്ഷിച്ചത്‌. തീ കത്തിച്ചാണ്‌ ആനക്കൂട്ടത്തെ കാട്ടിലേക്കു മടക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക