Image

മുഷാറഫ്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ റഹ്‌മാന്‍ മാലിക്‌

Published on 09 January, 2012
മുഷാറഫ്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ റഹ്‌മാന്‍ മാലിക്‌
ഇസ്‌ലാമാബാദ്‌: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ പറഞ്ഞു.നിയമലംഘകനാണ്‌ മുഷാറഫെന്നും രാജ്യത്ത്‌ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ നിയമം അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യുമെന്നും റഹ്‌മാന്‍ മാലിക്‌ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസില്‍ മുഷാറഫിനെതിരേ പാക്കിസ്ഥാനില്‍ അറസ്റ്റ്‌ വാറണ്‌ട്‌ നിലവിലുണ്ട്‌.

പ്രവാസജീവിതം അവസാനിപ്പിച്ച്‌ ഈ മാസം ഒടുവിലേക്ക്‌ പാക്കിസ്ഥാനില്‍ തിരികെയെത്തുമെന്ന്‌ മുഷാറഫ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക