ഭാരതമൗലിയില് നീ പൊന്‍തൂവലായ് വിളങ്ങിടു
കേരളത്തിന് ഫാലത്തില്‍ നീ തൊടുകുറിയായ്
സൂഷ്മയ്കദൃക്കാം നിന്റെ സൂഷ്മമാം പ്രവൃത്തിയാല്‍
ഊഷ്മളം ഈ പ്രപഞ്ചത്തില്‍ ചരാചരങ്ങള്‍
ദൃഷ്ടികള്ക്കഗോചരം സൃഷ്ടിയിന്‍ നിഗൂഡതകള്‍
ഇഷ്ടനി 'സുദര്ശനൊ'അതുതാന്‍ ഹരം
പറക്കുന്നു കണികകള്‍ പരശതം പ്രപഞ്ചത്തില്‍
പരമ സൂഷ്മമായ 'റ്റാക്കിയോണ്' പോലും
കടന്നുപോയ് അവിടൊക്കെ 'പാലാഴി മഥനം' ചെയ്തു
കടഞ്ഞെടുത്തിടുന്നു ചെറു അണുക്കള്‍പോലും
അതാര്യമാം വസ്തുക്കളെ സുതാര്യമാക്കിടുന്ന നിന്
അതുല്യമാം പ്രതിഭയെ നമിക്കെന്നെന്നും
മംഗളം 'ഋഷിവര്യാ' ഭൂമിയില്‍ നീ പുണ്യജന്മം
മംഗളം നേര്ന്നീടുന്നു ഞങ്ങള്‍ ശുഭകാംക്ഷികള്‍
( ഭാരത സര്‍ക്കാര്‍ ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും അനിതരസാധാരണമായ നേട്ടം കൈവരിക്കുന്നവര്‍ക്ക് നല്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പുരസ്ക്കാരമായ പത്മ വിഭൂഷണ്‍,2007, നേടിയ ഡോക്ടര്‍ ഇ. സി.. ജോര്‍ജ് സുദര്‍ശനെ അനുമോദിക്കുന്നതിനായി ഹ്യൂസ്റ്റണില്‍ കൂടിയ സമ്മേളനത്തില്‍ അവതരിപ്പിച്ച മംഗളാശംസ)
There are hundreds of scientist’s working day in and day out to make this world a better place to live. But, very many people never notice their life’s dedication even though we enjoy the fruit of their hard work on a daily basis. Einstein didn’t have to look for god outside of him or in any religion because the god was living within him to reveal the greatest theory of all time and that is ‘Theory of Relativity.’’ When we tap into our own creativity and give shape and life for it, our fellow beings life will be enriched and they will enjoy it. God is living in every human being and Dr. George Sudhersan realized it. Rather than going and becoming a Bishop, Achen, or sanyaasi and misguide the people into darkness, he became a scientist and unraveled part of the mysteries of this world. And, G. Puthenkurish has honored him with a very beautiful and thoughtful poem. Congratulations!