Image

ഒളിഞ്ഞ് നോട്ടം (ഇന്നത്തെ ചിന്താവിഷയം)

സുധീര്‍ പണിക്കവീട്ടില്‍ Published on 09 January, 2012
ഒളിഞ്ഞ് നോട്ടം (ഇന്നത്തെ ചിന്താവിഷയം)
ഒളിഞ്ഞ് നോട്ടക്കാരെ ഇംഗ്ലീഷില്‍ പീപ്പിങ്ങ് ടോം എന്ന് വിളിക്കുന്നു. ആ പേര്‍ അവര്‍ക്ക് കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ലണ്ടനിലെ ഒരു പ്രഭു നഗരവാസികളുടെ മേല്‍ ചുമത്തിയ അധിക നികുതി പിന്‍വലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പത്‌നി പൂര്‍ണ്ണ നഗ്നയായി കുതിര പുറത്ത് കയറി നഗരം പ്രദിക്ഷണം വച്ചു. നഗ്ന സവാരി തുടങ്ങുന്നതിനു മുമ്പ് നഗരവാസികളോട് ആ സമയം വീടിനകത്ത് അടച്ചിരുന്നു കൊള്ളണമെന്നും ആരും പുറത്തേക്ക് നോക്കരുതെന്നും അപേക്ഷിച്ചിരുന്നു. ക്ഷെ ടോം എന്ന പേരായ (ഈ പേരുകാര്‍ക്കൊക്കെ സംശയമല്ലേ, ആണിപഴുതില്ലൊടെ കയ്യിട്ടു നോക്കി വിശ്വാസം വരുത്തുന്നവര്‍) ഒരു തുന്നല്‍കാരന്‍ ഷട്ടറില്‍ ഒരു ദ്വാരം ഉണ്ഠാക്കി പ്രഭു കുമാരിയുടെ നഗന്മേനിയിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കി. (അയാള്‍ തീര്‍ച്ചയായും ഭാരതത്തില്‍നിന്നും ലണ്ടനില്‍ കുടിയേറി പാര്‍ത്ത ഒരു മലയാളിയായിരുന്നിരിക്കണം തല്‍ക്ഷണം അദ്ദേഹത്തിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു.

ലണ്ടനില്‍ നിന്നാല്‍ രക്ഷയില്ലെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം പീപ്പിങ്ങ്‌ ടോമുകള്‍ അങ്ങു കേരളത്തിലേക്ക് താമസം മാറ്റി. കപ്പ
മുഖ്യഹാരമായി കാശും പണവുമില്ലാതിരുന്ന കാലത്ത് അവര്‍ കുളക്കടവിലോ, ആറ്റിന്‍ തീരത്തെ പൊന്ത കാടുകള്‍ക്കുള്ളിലോ ഒളിച്ചിരുന്ന് പെണ്ണുങ്ങളുടെ കുളി സീന്‍ കണ്ട് കാലം കഴിച്ചു. പിന്നെ സമ്പത്തും സാങ്കേതിക വിദ്യകളുടെ നേട്ടങ്ങളും കൈക്കലാക്കിയപ്പോള്‍ ഒളിഞ്ഞ്‌നോട്ടം കാമറ കണ്ണുകളിലൂടെയായി. സ്വന്തം സഹോദരിയുടെ ബാത്ത് റൂമിലു കിടപ്പുമുറിയിലും കാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്റേണറ്റില്‍ കൊടുത്ത് അവസാനം പോലിസിന്റെ കയ്യില്‍ അകപ്പെട്ട ഒരു സഹോദരനെ കുറിച്ച് പേപ്പറില്‍ വായിക്കുകയുണ്ടായി.ല്പകേരളത്തില്‍ എല്ലായിടത്തും കാമറ കണ്ണുകള്‍ നമ്മെ നോക്കിയിരിക്കുന്നു നമ്മളറിയാതെ.

ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ദമ്പതിമാര്‍ പുറത്തേക്ക് പോകാന്‍
വസ്ത്രം മാറികൊണ്ടിരിക്കുമ്പോള്‍ ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ജനലിനരികെ ഒരാള്‍ എത്തി നോക്കുന്നു. അവര്‍ ശബ്ദം വച്ചപ്പോള്‍ അയാള്‍ ഓടിപോയി. വിവരം ഹോട്ടല്‍ ജോലിക്കരെ അറിയിച്ചപ്പോള്‍ അവര്‍ ലാഘവമായി പറഞ്ഞു. അതു കുരങ്ങന്മാരാണ് സാറെ?കുരങ്ങനെയല്ല മനുഷ്യരെയാണു അവിടെ കണ്ടത് എന്നു പറഞ്ഞിട്ടും ജോലിക്കാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ പറഞ്ഞത് ശരിയായിരിക്കാം - മനുഷ്യ കുരങ്ങുകള്‍. ആധുനിക സാങ്കെതിക വിദ്യ മനുഷ്യരുടെ സ്വകാര്യതകളിലേക്ക് കയ്യേറ്റം നടത്തുന്നു.

ഇസ്രായേലിന്റെ മധുരഗായകന്‍ എന്നറിയപ്പെടുന്ന ദാവീദ് ഒരു വസന്ത കാലത്തില്‍ രാജധാനിയുടെ മട്ടുപ്പാവില്‍ ഉല്ലാസഭരിതനായി നില്‍ക്കയായിരുന്നു. യുദ്ധത്തിനു പോകേണ്ടയാളാണു എന്നാല്‍ അതിനൊന്നും പോകാതെ ഒരു രാജാവിന്റെ കുപ്പായത്തിനുള്ളില്‍ ഒരു ഗായകനുണ്ട്, കവിയുണ്ട്, കലാകാരനുണ്ട്, കാമുകനുണ്ടെന്നൊക്കെ സ്വയം പറഞ്ഞു കയ്യും കെട്ടി'' പവിഴ മല്ലി പൂത്തുലഞ്ഞ നീല വാനം, പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യ യാമം,പുഴകളും, പൂക്കളും, പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം എന്ന പാടി നിന്നപ്പോള്‍ അതാ ഒരു കിളി പറന്നു വരുന്നു. ഒരു വസന്ത കാല പറവ. ഭക്ത ജനങ്ങള്‍ക്ക് അത് ഇണയെ അന്വേഷിച്ച് നടക്കുന്ന ഒരു കിളിയല്ലായിരുന്നു. സാത്താന്‍ വേഷം മാറി രാജാവിനെ കുടുക്കാന്‍ വന്നതാണത്രെ. ഇനി നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ ഭക്തന്മാരുടെ വിശ്വാസത്തെ രക്ഷിക്കുന്നു. രാജാവ് നില്‍ക്കുന്ന മട്ടുപ്പവിന്റെ എതിര്‍വശത്തുള്ള മട്ടുപ്പാവില്‍ ഒരു തരം വള്ളികള്‍ മെടച്ചുണ്ടാക്കിയ മറപ്പുരക്കുള്ളില്‍ ഒരു സുന്ദരി കുളിക്കുന്നുണ്ടായിരുന്നു. നാലാം കുളിയാണു അതു കൊണ്ടു സമയമെടുക്കും.

കിളി മറപ്പുരയെ ലക്ഷ്യമാക്കി പറന്നു. അത് കണ്ട് രാജാവു അമ്പു തൊടുക്കുന്നു. അമ്പിനു ഉന്നം പിഴച്ചില്ല, കിളി പിടഞ്ഞ് വീണു. എന്നാല്‍ അമ്പു കൊണ്ട് മറപ്പുരയില്‍ ഒരു ദ്വാരം ഉണ്ടായി. അതിലൂടെ രാജാവു ഒന്നു ഒളിഞ്ഞ് നോക്കി.'വെള്ള താമര പൂത്തപോലെ, വെണ്ണകല്‍ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണു'' രാജവിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. മധുരം ചുണ്ടിലൂടെ ഒലിച്ചിറങ്ങി. അത് നക്കി തുടച്ച് ആ സുന്ദരിയെ വൈകാതെ തന്നെ കിടക്കറയിലേക്ക് എത്തിപ്പിച്ചു. പിന്നെ ചരിത്രം. ആ ഒളിഞ്ഞ് നോട്ടം രാജാവിനു വിനയായി. രാജാവിന്റെ ബുദ്ധിമാനായ മകന്റെ ഗീതങ്ങളില്‍ ചിലത് വായിക്കുമ്പോള്‍ രാജാവിനു ആ സുന്ദരിയെ കണ്ടപ്പോള്‍ ഉണ്ടായ മനോഗതങ്ങളല്ലേ അവ എന്നു തോന്നി പോകും.' എന്റെ സഹോദരി എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം, വീഞ്ഞിനെക്കാള്‍ നിന്റെ പ്രേമവും, സകലവിധ സുഗന്ധ വര്‍ഗ്ഗത്തെക്കാള്‍ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം. അല്ലയോ കാന്തെ, നിന്റെ അധരം തേന്‍ കട്ട പൊഴിക്കുന്നു നിന്റെ നാവിന്‍ കീഴില്‍ തേനും പാലും ഉണ്ട് നിന്റെ വ
സ്ത്രത്തിന്റെ വാസന ലെബനോന്റെ വാസനപോലെ ഇരിക്കുന്നു. എന്റെ സഹോദരി എന്റെ പ്രിയെ എന്റെ പ്രാവേ എന്റെ നിഷ്‌ക്കളങ്കേ തുറക്കുക എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും, കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികള്‍ കൊന്റും നനജ്ഞിരിക്കുന്നു. അടുത്തത് ആ സുന്ദരി ചിന്തിക്കുന്നല്പപോലെയാണു. വാതില്‍ക്കല്‍ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം .. എന്റെ പ്രിയന്‍ ദ്വാരത്തില്‍ കൂടി കൈ നീട്ടി എന്റെ ഉള്ളം അവനെ ചൊല്ലി ഉരുകിപോയി എന്റെ പ്രിയനു തുറക്കേണ്ടതിനു ഞാന്‍ എഴുന്നേറ്റു. അറുപത് രാജ്ഞികളും, എണ്‍പത് വെപ്പാട്ടിമാരു അസംഖ്യം കന്യകമാരും ഉണ്ടല്ലോ? എന്റെ പ്രാവും എന്റെ നിഷ്‌ക്കളങ്കയുമായവളെ നീ ഒരുത്തി മാത്രം. മറപ്പുര ലക്ഷ്യമാക്കി പറന്നത് ഒരു പ്രാവായിരിക്കാം. ആ കിളി മൂലം കിട്ടിയ സുന്ദരിയ പ്രാവേ  എന്നു വിളിക്കുന്നത് കവി ഭാവന തന്നെ.

പരമശിവനും ഒളിഞ്ഞ് നോട്ടത്തില്‍ രസം കാണുന്ന ഒരു ദേവനാണു.
പ്രേമ പൂജ നേര്‍ച്ചയ്മായി പാര്‍വ്വതി പ്രതിദിനം ശിവനു മുന്നില്‍ കുനിഞ്ഞ് നിന്നിട്ടും കാണ്ണു തുറാക്കതെ അവരെ അനുഗ്രഹിച്ച് വന്ന ശിവനെ ഒളികണ്ണാല്‍ ഒന്നു നോക്കിപ്പിച്ചത് കാമദേവനാണു. അതോടെ അദ്ദേഹം ഭസ്മമായെങ്കിലും ശിവന്‍ നല്ലപോലെ കണ്ണു തുറന്നു പാര്‍വ്വതിയെ പത്‌നിയാക്കി. ഒരു പക്ഷെ ആദ്യ ദര്‍ശനത്തിന്റെ അനുഭൂതി അയവിര്‍ക്കാനായിരിക്കണം പാര്‍വ്വതി കുളിക്കുന്നത് ഒളിഞ്ഞ് നോക്കാന്‍ ശിവന്‍ ശ്രമിക്കാറുണത്രെ. ''വെണ്ണല്പതോല്‍ക്കുമുടലില്‍ സുഗന്ധിയാം എണ്ണ തേച്ചരയില്‍ ഒറ്റ മുണ്ടുമായിരിക്കുന്ന പാര്‍വ്വതി മുക്കണ്ണനു ഉത്സവമാണെങ്കിലും ആ ഒറ്റമുണ്ടിന്റെ മറ കൂടി നീങ്ങി കിട്ടാന്‍ വേണ്ടിയായിരിക്കും അദ്ദേഹം കുളിമുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നത്. ഭര്‍ത്താവാണെങ്കിലും പാര്‍വ്വതിക്ക് അതൊരു ശല്യമായി തോന്നി. താന്‍ കുളിക്കുമ്പോള്‍ ശിവന്‍ ഒളിച്ച് നോക്കാന്‍ വരുന്നത് തടയാന്‍ അവര്‍ അവരുടെ കാവല്‍ ഭടനായ നന്ദിയെ ഏര്‍പ്പാടാക്കി കുളിക്കാന്‍ കയറി. പതിവു പോലെ ശിവന്‍ എത്തി. വിശ്വസ്ഥനായ നന്തി ഒഴിഞ്ഞ് നിന്നു. ഭാര്യ കുളിക്കുന്നത് കാണുന്നത് ഭര്‍ത്താവിന്റെ അവകാശമാണെന്നു നന്ദി വിചാരിച്ച് കാണും. അപ്പോഴാണു പാര്‍വ്വതിക്ക് തോന്നിയത് സ്വന്തമായി ഒരു ദാസന്‍ വേണം അവന്‍ താനല്ലാതെ ആര്‍ക്കും വഴങ്ങരുത്. തേച്ച് കുളിക്കാന്‍ കൊണ്ടു വച്ച കുങ്കുമപൂക്കള്‍ അരച്ചത് എടുത്ത് അവര്‍ ഒരു ബാലനെ ഉണ്ഠാക്കി അവനില്‍ ജീവ ശ്വാസം ഊതി നിറച്ച് മിടുക്കാനാക്കി വതില്‍ക്കല്‍ നിറുത്തി അടുത്ത ദിവസം കുളിക്കാന്‍ കയാരി. സിവന്‍ എത്തി. പുതിയ കവല്‍ക്കരന്‍ പയ്യന്‍ ശിവനെ തടുത്തു. ശിവന്‍ ശകാരിച്ച് നോക്കി, ശിക്ഷിച്ച് നോക്കി, പയ്യന്‍സ് വിടുന്ന ലക്ഷണമില്ല. ഒടുവില്‍ തന്റെ ത്രിശൂലം കൊണ്ട് പയ്യന്റെ തല ശിവന്‍ അരിഞ്ഞ് എറിഞ്ഞ് കളഞ്ഞു. താന്‍ ജന്മം കൊടുത്ത ആ ബാലന്റെ മരണം പാര്‍വ്വതിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ കരച്ചില്‍ തുടങ്ങി. ഓരോ കണ്ണുനീര്‍ തുള്ളി വീഴുമ്പോഴും ഭൂമിദേവി പ്രകമ്പനം കൊണ്ട്. അവസാഅനം ഒരു ആന തല ശിവന്‍ സമ്മാനിച്ച് ബാലനെ പുനര്‍ജീവിപ്പിച്ചു. ആ ബാലന്‍ ഗണപതിയായി, വിഗ്നേശ്വരനായി. അതോടെ ശിവന്റെ എല്ലാ വിഗ്നങ്ങളും തീര്‍ന്നു കാണണം.

പാഞ്ചലിയുമായുള്ള ഊഴം കഴിഞ്ഞ് ഒറ്റക്കായതിന്റെ 
ിന്നതയോടെ നടക്കുകയായിരുന്ന ഭീമന്‍ ഒരു തടാകത്തിനരികില്‍ എത്തിയപ്പോള്‍ ഒന്ന് എത്തി നോക്കി. അവിടെ നീന്തി കുളിക്കുന്ന ഒരു സുന്ദരാംഗിയെ കണ്ടു മോഹിച്ചു. ആകാശത്തും ഭൂമിയിലും ചില നിമിത്തങ്ങള്‍ കാണുന്നു, പുത്രയോഗത്തിനുള്ള സാദ്ധ്യതകളാണ് ഒന്നു സഹകരിക്കണമെന്നു പറഞ്ഞ് ചില സവര്‍ണ വഴിപോക്കര്‍ പെണ്ണുങ്ങള്‍ക്ക് ഒരു കുട്ടിയെ സമ്മാനിച്ച് പോകുക്യ പതിവായിരുന്നു ഒരു കാലത്ത്. ഭീമന്‍ അങ്ങനെയൊന്നും പറഞ്ഞെല്ലെങ്കിലും സൗന്ദര്യം വല്ലാതെ വലക്കുന്നു എന്നു പറഞ്ഞ്‌പ്പോള്‍ സുന്ദരാംഗി പൊട്ടിച്ചിരിച്ച് പ്രോത്സാഹിപ്പിച്ച്. പക്ഷെ ഒരു നിബന്ധന ഒറ്റക്കായി നില്‍ക്കുന്ന ഈ പര്‍വ്വതം സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പു കൊച്ച് കൊച്ചു കുന്നുകളായി ഇവിടെയെല്ലാം നിരത്തുക. നിഷ്പ്രയാസം ഭീമനു ചെയ്യാവുന്ന ഒരു കാര്യം. ഭീമന്‍ ചോറുരുള പോലെ പര്‍വ്വതത്തില്‍ നിന്നും മണ്ണു വാരിയെറിയാന്‍ തുടങ്ങി. ഭീമന്റെ കൈവേഗം കണ്ടു സൂര്യാസ്തമനത്തിനു മുമ്പു അദ്ദേഹം ഈ കര്‍മ്മം നിര്‍വ്വഹിക്കുമെന്നു ഊഹിച്ച സുന്ദരാഗ്മി താന്‍ ഉടുത്തിരുന്ന ചുവന്ന ചേല സൂര്യന്റെ മുത്തേക്ക് വലിച്ചെറിഞ്ഞു. സൂര്യന്റെ മുഖം ചുവന്നു തുടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ സൂര്യ ഭഗവന്‍ പടിഞ്ഞാരെ ചക്രവാളത്തില്‍ എത്തി ആഴിയില്‍ മുങ്ങാന്‍ തുടങ്ങി. സൂര്‍ഫ്യന്‍ അസ്തിമിച്ചതായി എല്ലാര്‍ക്കും തോന്നി. കഷ്ടം! പെണ്ണിന്റെ കൗലം അറിയാതെ ഭീമന്‍ നിരാശപ്പെട്ടു മടങ്ങി പോയി.

ഒളിനോട്ടവും, ഒളിഞ്ഞ് നോട്ടവും വ്യതസ്ത്യമാണു. ഒളിനോട്ടം കമിതാക്കളുടെ ഒരു അനുഭൂതിയാണു. 
മറ്റാരും കാണാതെ കൈമാറുന്ന കഥകളി മുദ്രകള്‍. ദര്‍ഭ മുന കൊണ്ടുവെന്നു കരുതി തിരിഞ്ഞ് നോക്കുന്നതും അതിന്റെ ഒരു ഭാഗം മാത്രം.പ്രണയര്‍ദ്ര ആയി പരിസരം മറക്കുമ്പോള്‍ പലതും സംഭവിക്കാം. ദേവ സഭയില്‍ അപ്‌സരസ്സുകള്‍ നൃത്തമാടുന്നത് നോക്കിയിരിക്കുന്നവരില്‍ ഇന്ദ്രന്റെ സുന്ദരനായ മകന്‍ ജയന്തനുമുണ്ടായിരുന്നു. നൃത്തതിന്റയില്‍ ഉര്‍വശി ആ പുരുഷ സൗന്ദര്യം ഒളി കണ്‍നാല്‍ നോക്കി മനപയസം കുടിക്കുന്നു. ഉര്‍വശിക്ക് താളം തെറ്റുന്നു, ശ്രുതി തെറ്റുന്നു. അതു മനസ്സിലാക്കി അഗസ്ത്യര്‍ അവളെ ശപിക്കുന്നു.അതെപോലെ വേരൊരു നൃത്ത സഭയില്‍ ഉര്‍വശി ആടികൊണ്ടിരിക്കുന്നത് കണ്ണിമക്കാതെ നോക്കിയിരിക്കുന്നു അര്‍ജുനന്‍. അര്‍ജുനന്‍ തന്റെ മാദക ഭംഗിയില്‍ മതി മറന്നു മന്മഥ പീഡിതനായിരിക്കയാണെന്നു ഉര്‍വശി തെറ്റിദ്ധരിക്കുന്നു. . അര്‍ജുനന്‍ സത്യം പറഞ്ഞ് ഉര്‍വശിയുടെ ശാപം ഏറ്റുവാങ്ങുന്നു.

മേല്‍പ്പറഞ്ഞതില്‍ നിന്നും വിപരീതമായിട്ടുള്ള ഒളിഞ്ഞ്‌നോട്ടങ്ങള്‍ മനുഷ്യന്റെ സ്വഭാവ വൈക്രുതത്തെയാണു കാണിക്കുന്നത്. കേരളം ഇന്നു ഒളിഞ്ഞ്‌നോട്ടങ്ങളുടെ, ലൈംഗിക വൈക്രുതങ്ങളുടെ നാടായി മാറുന്നത് എത്രയോ
ദുഃഖകരം . പരശുരാമക്ഷേത്രമെന്നും, മാവേലി നാടെന്നും കീര്‍ത്തി നേടിയ ഈ നാടിനെ എത്ര പെട്ടെന്നാനു പണപ്പെരുപ്പവും, സാങ്കെതിക വിദ്യകളുടെ പ്രചാരവും അടിമയാക്കിയത്. ഹ്രുസ്വകാല സന്ദര്‍ശനത്തിനെത്തുന്ന പ്രവാസിയെ ഇതൊക്കെ അലട്ടുകയോ, അല്‍ഭുതപ്പെടുതുകയോ ചെയ്യുമെങ്കിലും സ്വദേശികള്‍ക്ക് ഇതെല്ലാം നിസ്സാരം. ഒരു ചെറിയ സംഭവം പറഞ്ഞ്‌കൊണ്ടു ഈ കുറിപ്പ് അവസാനിപ്പിക്കാം. അയല്‍പക്കകാരന്റെ ഭാര്യയെ കാണാതായി. ഭര്‍ത്താവ് പോലിസില്‍ പരാതി കൊടുത്തു. പോലീസുകാര്‍ വീട്ടില്‍ വന്നു അന്വേഷണം ആരംഭിച്ചു. ഒരു പോലിസ്‌കാരന്‍ ചോദിച്ചു, അവളെ കണ്ടാല്‍ എങ്ങനെയിരിക്കുമെഡെ. ഭര്‍ത്താവു പറഞ്ഞു. സാധാരണ ഉയരം, ഇരു നിറം, സാരിയും ബ്ലൗസും വേഷം. അതു കേട്ടു അയല്‍ക്കാരന്‍ പറഞ്ഞു. അല്ല സാര്‍, നല്ല ഗോതമ്പിന്റെ നിറം, കറുത്ത നീണ്ടിടമ്പെട്ട കണ്ണുകള്‍, നിതംബങ്ങളെ മറയ്ക്കുന്ന കാര്‍കൂന്തല്‍, വാര്‍തിങ്കള്‍ പോലെയുള്ള നെറ്റി, സാരിയെക്കാള്‍ സെറ്റു മുണ്ടുടുക്കുമ്പോളുള്ള ഭംഗി, മായാത്ത കുങ്കുമ പൊട്ടു... പോലിസ് കാരന്‍ ഇടപ്പെട്ട് ഭര്‍ത്താവിനോട് ചോദിച്ച് ' ഇവന്‍ പറയുന്നതൊക്കെ ഉള്ളതാണൊഡെ... ഭര്‍ത്താവ് സ്തബ്ദനായി നിന്നപ്പോള്‍ അയല്‍ക്കാരന്‍ വീറോടെ വീണ്ടും പറഞ്ഞു -സാറെ കണ്ണുണ്ടായാല്‍ പോര കാണണം. പോലിസ്‌കാരന്‍ ചിരിച്ച്‌കൊണ്ട് പറഞ്ഞു . ''വായേ നോക്കികള്‍ക്ക് ഒരു കാലത്തും ഇവിടെ ഒരു കുറവുമില്ല അതൊന്നും കൂസാതെ അയല്‍ക്കാരന്‍ ഒലിപ്പിച്ച് കൊണ്ടു നിന്നു. അയാള്‍ക്ക് വര്‍ണ്ണിച്ചത് മതിയായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക