Image

ആരൂഷി വധക്കേസ്: രാജേഷ് തല്‍വാറിന്റെ ജാമ്യം നീട്ടി

Published on 09 January, 2012
ആരൂഷി വധക്കേസ്: രാജേഷ് തല്‍വാറിന്റെ ജാമ്യം നീട്ടി
ന്യൂഡല്‍ഹി: ആരൂഷി വധക്കേസില്‍ പിതാവ് രാജേഷ് തല്‍വാറിന്റെ ജാമ്യകാലാവധി സുപ്രീംകോടതി ഫെബ്രുവരി നാലുവരെ നീട്ടി നല്‍കി. ഫെബ്രുവരി നാലിന് ഗാസിയാബാദ് കോടതിയില്‍ വിചാരണതുടങ്ങുന്നത് വരെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

2008 ല്‍ നല്‍കിയ ജാമ്യമാണ് വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്. 2008 മേയ് 16നാണ് കഴുത്ത് പിളര്‍ന്ന് മരിച്ച നിലയില്‍ ആരുഷിയെ സ്വന്തം വസതിയില്‍ കണ്ടെത്തിയത്.

വീട്ടുജോലിക്കാരനായിരുന്ന ഹേംരാജിനെ തൊട്ടടുത്തദിവസം വീടിന്റെ ടെറസ്സില്‍കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക