Image

സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ഇടതുമുന്നണി

Published on 09 January, 2012
സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ഇടതുമുന്നണി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇടതുമുന്നണി.

ഡാമില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും സംയുക്തനിയന്ത്രണം എന്ന ആവശ്യം കേരളത്തിന്റെ വാദങ്ങളെ ബലഹീനമാക്കുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയഭീതിമൂലമാണ് സര്‍ക്കാര്‍ ഇടപെട്ട് പിറവം ഉപതിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതെന്നും വൈക്കം വിശ്വാന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക