Image

സുഖ്‌റാമിന് ഇടക്കാലജാമ്യം അനുവദിച്ചു

Published on 09 January, 2012
സുഖ്‌റാമിന് ഇടക്കാലജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: ടെലികോം അഴിമതി കേസില്‍ തിഹാര്‍ ജയിലിലായ മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചു. അനാരോഗ്യം കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.

മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കായി ശനിയാഴ്ച ഉച്ചയ്ക്ക് ജയിലിലാക്കിയ സുഖ്‌റാമിനെ ഉച്ചതിരിഞ്ഞ് ദീന്‍ ദയാല്‍ ഉപാധ്യായ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്ന ഉത്തരവിനെത്തുടര്‍ന്ന് ശനിയാഴ്ച അഭിഭാഷകനൊപ്പം ആംബുലന്‍സില്‍ പ്രത്യേക സി. ബി. ഐ. കോടതിയിലെത്തിയ സുഖ്‌റാമിനെ അഭിഭാഷന്‍ അതേ ആംബുലന്‍സില്‍ ജയിലിലേക്കയയ്ക്കുകയായിരുന്നു.

എണ്‍പത്തിയാറുകാരനായ സുഖ്‌റാമിന്റെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ജയില്‍ ആസ്പത്രി അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ഡി. ഐ. ജി. ആര്‍. എന്‍. ശര്‍മ അറിയിച്ചു.

1993-ലെ ടെലികോം അഴിമതി കേസില്‍ പ്രതിയായ സുഖ്‌റാമിനോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അദ്ദേഹം കോമയിലാണെന്ന് അഭിഭാഷകന്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. പിന്നീട്, ശനിയാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക