Image

വന്‍ കള്ളനോട്ട് സംഘം പിടിയില്‍

Published on 09 January, 2012
വന്‍ കള്ളനോട്ട് സംഘം പിടിയില്‍
ഹൈദരബാദ്: പാകിസ്താനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴി പശ്ചിമ ബംഗാളിലെത്തിച്ച് കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന 11 അംഗ സംഘം പിടിയിലായി.

ഇതില്‍ ഒരു ബംഗ്ലൂളൂരു സ്വദേശി ഒഴികെ 10 പേരും ബംഗാളികളാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഹൈദരബാദ് എന്‍.ഐ.എ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

മാസങ്ങള്‍ക്ക് മുമ്പ് പാറശ്ശാലയിലും കോട്ടയം ജില്ലയിലെ കറുകച്ചാലിലും കള്ളനോട്ട് പ്രചരിച്ചതിന് പിന്നാലെ നടത്തിയ തുടരന്വേഷണമാണ് വന്‍ റാക്കറ്റിനെ പിടികൂടുന്നതിലേക്ക് നയിച്ചത്. പാറശ്ശാലയില്‍ ബംഗ്ലാദേശ് സ്വദേശികളില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് തീവ്രവാദബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍.ഐ.എക്ക് വിട്ടത്.

ടെലിഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പശ്ചിമ ബംഗാളിലെ മാള്‍ഡ കേന്ദ്രീകരിച്ചാണ് കള്ളനോട്ടിന്റെ വിതരണം നടന്നിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക