കുലപതി (ജൂലൈ 15 എം.ടിയുടെ ജന്മദിനം:ഷാജന്‍ ആനിത്തോട്ടം)
AMERICA
15-Jul-2015
AMERICA
15-Jul-2015

നമിക്കയ്‌ക്കട്ടെ, ഗുരോ, തൊഴുതിടട്ടെ ഞങ്ങള്‍
മലയാളത്തിനഭിമാനമാ പാദങ്ങള്‍ വന്ദിക്കട്ടെ
മലയാളത്തിനഭിമാനമാ പാദങ്ങള്‍ വന്ദിക്കട്ടെ
കൂടല്ലൂരില്‍ പിറന്നവന്‍, നിളയോരത്ത്
വളര്‍ന്നവന്‍
കേരളപ്പെരുമയുയര്‍ത്തിയേവര്‍ക്കുമാരാധ്യനായവന്‍
മലായള ഭാഷ തന്‍ തലയെടുപ്പാടവിടുന്ന്
മലയാള സിനിമയ്‌ക്കുമൗന്നത്യമേകിയല്ലോ
നിര്‍മ്മാല്യം പിന്നസുരവിത്തും പഞ്ചാഗ്നിയും
വീരഗാഥകളൊരുക്കിയേറെ പഴശ്ശിരാജപോല്‍
തുഞ്ചന്‍പറമ്പിന്റെ ചൈതന്യം പരിപാലിച്ചും
തുഞ്ചന്റെ തിരുനാമമനശ്വരമാക്കുവാന്‍ യത്‌നിച്ചും
എഴുത്തുകാര്‍ക്കെല്ലാം നിത്യപ്രചോദനമായങ്ങേയ്‌ക്കീ
എഴുത്തച്ഛന്‍ പുരസ്‌കാരം നാടിന്റെ നമസ്‌കാരം
അമ്മുവുമപ്പുണ്ണിയും സേതുവും വേലായുധനും
അമ്മമലയാളത്തെ സ്‌നേഹിക്കുന്നോരാരും മറക്കില്ല
വള്ളുവനാടിന്‍ പെരുമയുലകത്തെയറിയിച്ച കുലപതി
വന്ദനം ഭവാനങ്ങ് മലയാളത്തിന്‍ നന്ദനം!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments