Image

സ്വര്‍ണ വില വീണ്ടും താഴ്ന്നു

Published on 09 January, 2012
സ്വര്‍ണ വില വീണ്ടും താഴ്ന്നു
കൊച്ചി: സ്വര്‍ണവിലയില്‍ താഴ്ച. പവന് 120 രൂപ കുറഞ്ഞ് 20,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 2,585 രൂപയാണ് ഇന്നത്തെ വില.

വെള്ളിയാഴ്ച 20,880 രൂപയായിരുന്ന പവന്‍വില ശനിയാഴ്ച 20,800 രൂപയായി കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തിങ്കളാഴ്ച 120 രൂപ കൂടി താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 8.10 ഡോളര്‍ ഇടിഞ്ഞ് 1,608.50 ഡോളറിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക