Image

സിനിമയില്‍ അശോകസ്തംഭവും ദേശീയപതാകയും ദുരുപയോഗം ചെയ്യുന്നത് തടയണം

എബി ജെ. ജോസ് Published on 14 July, 2015
സിനിമയില്‍ അശോകസ്തംഭവും ദേശീയപതാകയും ദുരുപയോഗം ചെയ്യുന്നത് തടയണം
കോട്ടയം: സിനിമയില്‍ ദേശീയപതാകയും അശോകസ്തംഭവും ദുരുപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കി.
ഭാര്യ നിശാന്തിനി ഐപിഎസിന്റെ പോലീസ് യൂണിഫോം ധരിച്ചു ഫോട്ടോയ്ക്കു പോസു ചെയ്ത എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യത്തെ യൂണിഫോം ദുരുപയോഗം ചെയ്തു എന്നു കാട്ടി താക്കീതു ചെയ്ത സംഭവത്തിന്റെ വെളിച്ചത്തിലാണ് പരാതി. അശോകസ്തംഭം പതിച്ച യൂണിഫോം ഐപിഎസ് റാങ്കിലുള്ളവര്‍ക്കും മിലിറ്ററി ഉദ്യോഗ്‌സഥര്‍ക്കും മാത്രമേ ഉപയോഗിക്കാനാവൂ എന്നിരിക്കെ സിനിമകളില്‍ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.  

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ തുടങ്ങിയവര്‍ക്കു മാത്രമേ വാഹനങ്ങളില്‍ ദേശീയപതാക ഉപയോഗിക്കാന്‍ അനുമതി ഉള്ളൂ എന്നിരിക്കെ ഈ വേഷങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ ദേശീയപതാക ഉപയോഗിക്കുന്നത് ദുരുപയോഗമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എബി ജെ. ജോസ് നല്‍കിയ പരാതിയില്‍ പറയുന്നു. ദേശീയപതാക കച്ചവട ആവശ്യത്തിനു ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ സിനിമകളില്‍ ഉപയോഗിക്കുന്നത് ഫ്‌ളാഗ് കോഡിന്റെ ലംഘനമാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു.



കോട്ടയം
14/7/2015

എബി ജെ. ജോസ്
9447702117

സിനിമയില്‍ അശോകസ്തംഭവും ദേശീയപതാകയും ദുരുപയോഗം ചെയ്യുന്നത് തടയണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക