image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

മുത്തിയമ്മ. (കവിത: ജോസഫ്‌ നമ്പിമഠം)

AMERICA 13-Jul-2015
AMERICA 13-Jul-2015
Share
image
ഒന്ന്‌
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴന്‌പാ പോലൊരു മുത്തിയമ്മ
പത്തായംപോയിട്ടും,പടിപ്പുരവീണിട്ടും
കട്ടിലു പോയിട്ടും,കണവന്‍ ചത്തിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
ഉറിപോലെ കാതുള്ള മുത്തിയമ്മ

മുലകളിടിഞ്ഞിട്ടും, മൂക്കുത്തി പോയിട്ടും
മാന്‌പൂകൊഴിഞ്ഞിട്ടും, മക്കളു പോയിട്ടും
ഉഴക്കരിയില്ലാഞ്ഞിട്ടും, ഉറക്കംവരാഞ്ഞിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
മരവുരി പോലൊരു മുത്തിയമ്മ
ഊഞ്ഞാലു മുലയുള്ള മുത്തിയമ്മ

കണ്ണ്‌ കാണാഞ്ഞിട്ടും, ചെവി കേള്‍ക്കാഞ്ഞിട്ടും
വെറ്റിലയില്ലാഞ്ഞിട്ടും, പുകയിലയില്ലാഞ്ഞിട്ടും
ജരകള്‍ ചൊറിഞ്ഞിട്ടും, പേനരിച്ചിട്ടും
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴമുറം പോലൊരു മുത്തിയമ്മ
മരയുരല്‍ പോലൊരു മുത്തിയമ്മ

പഴയൊരു ചെല്ലത്തില്‍
ഇല്ലാത്ത വെറ്റില തപ്പുന്നു
ഇല്ലാത്ത ചുണ്ണാന്‌പു തപ്പുന്നു
വെയിലു കാഞ്ഞിരിക്കുന്നു
വെറുംവാ ചവയ്‌ ക്കുന്നു
ആരെയോ നോക്കി, ദൂരേക്കു നോക്കി
ആരാന്റെയുമ്മറത്തിണ്ണയില്‍
കാലും നീട്ടിയിരിക്കുന്നു
പഴന്തുണിക്കെട്ടു പോലൊരു മുത്തിയമ്മ
മുത്തിക്കുരങ്ങു പോലൊരു മുത്തിയമ്മ

രണ്ട്‌
പെരുമഴ പെയ്‌തൊരു മൂവന്തിയില്‍
ആരാന്റെ തിണ്ണേന്നാട്ടിയോടിച്ചപ്പോള്‍
പോക്കിരിപ്പിള്ളേരു കല്ലെറിഞ്ഞപ്പോള്‍
ആല്‍മരപ്പൊത്തിലൊളിച്ചു മുത്തി
ഇടിമിന്നല്‍ കത്തി ജ്വലിച്ചു നിന്നു
പെരുമഴ കുത്തിയൊഴുകി വന്നു
കോടക്കാറ്റങ്ങു വീശിയടിച്ചു

തീവണ്ടിച്ചക്രം കേറിയ പോലുള്ള
കിഴുത്തക്കാലണക്കാതുകള്‍
കാറ്റിലാടി, വിറച്ചുകൊണ്ടങ്ങിനെ...
കല്ലേറ്‌ കൊണ്ടുള്ള മുറിവില്‍ നിന്നു
ചോരയൊലിച്ചു കൊണ്ടങ്ങിനെ...
കീറച്ചാക്കു പുതച്ചു കൊണ്ടങ്ങിനെ
കീറ തലയിണ തിന്നു കൊണ്ടങ്ങിനെ...

വാളു പിടിച്ചു ചിലങ്ക കെട്ടിയ കോമരം
പോലുറഞ്ഞു തുള്ളി മുത്തിയമ്മ
കാരിരിന്‌പിന്‍ കാതല്‍ പൊലെ
ജ്വലിച്ചുനിന്നു മുത്തിയമ്മ
വിളഞ്ഞ ചൂരല്‍ വള്ളിപോലെ
വളഞ്ഞു നിന്നു മുത്തിയമ്മ

ആയിരം ചുവടു വെച്ചാടി മുത്തിയമ്മ
മുല പറിച്ചെറിഞ്ഞു പുരമെരിച്ചു
തുള്ളിയാടി മുത്തിയമ്മ
മലകള്‍ വിറച്ചൊതുങ്ങി നിന്നു
മാമരങ്ങളാടിയുലഞ്ഞു

മഴ കെട്ടടങ്ങി, കലി കെട്ടടങ്ങി
അഴിഞ്ഞ മുടിയുമായാല്‍മരപ്പൊത്തി
ലുറങ്ങാന്‍ കിടന്ന മുത്തിയില്‍
ആല്‍മരം കുടിയേറിയെന്നു ചിലര്‍

പഴന്‌പാട്ടുകള്‍ പാടിയിരുന്നു മുത്തിയമ്മ
പഴങ്കഥകള്‍ പറഞ്ഞിരുന്നു മുത്തിയമ്മ
പുള്ളോര്‍ക്കുടം കൊണ്ടു പാടി
വില്ലടിച്ചു പാടിയാടി....
അറിവിന്റെ നിറവായ്‌
നിറഞ്ഞു നിന്നു മുത്തിയമ്മ
കനിവിന്റെ ഉറവായ്‌
വിളങ്ങി നിന്നു മുത്തിയമ്മ

പിന്നെയൊരുനാളാല്‍മരത്തിന്റെ
പടിഞ്ഞാറെ പൊത്തിലുറങ്ങാന്‍
കിടന്ന മുത്തി, കിഴക്കേ പൊത്തിലൂടെ
പുറത്തുവന്നുദയസൂര്യനെപ്പോല്‍
പിന്നെ, വായുവായി, കാറ്റായി...
എങ്ങോ പോയി മറഞ്ഞു.
മുത്തിയമ്മ എങ്ങോട്ടാണ്‌ പോയത്‌?

മൂന്ന്‌
ഹരിശ്രീ കുറിച്ച നാവില്‍
ആദ്യാക്ഷരിയായി കണ്ടെന്ന്‌
ഒരുബാലന്‍.
പാലക്കാടന്‍ പനന്‌പട്ടകളില്‍
കാറ്റായി വീശുന്നുണ്ടെന്നു
ഒരു ഖസാക്കു കാരന്‍.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍
കൊറന്‌പിയമ്മയായി കണ്ടെന്നു
മുകുന്ദന്‍.
വെള്ളിയാങ്കല്ലില്‍, ഒരു തുന്‌പിയായി
പറക്കുന്നുണ്ടെന്ന്‌
ഒരു വിനോദ സഞ്ചാരി.

ചട്ടയും മുണ്ടുമുടുത്ത
മീനച്ചിലാറായി കണ്ടെന്നു
അരുന്ധതി.
ക്രീറ്റിലെ, ഒരു തെരുവില്‍
തെണ്ടി നടക്കുന്നത്‌ കണ്ടെന്ന്‌
കസാന്‍ ദി സാക്കിസ്‌.

മക്കോണ്ടയുടെ ഏകാന്തതയില്‍
മിന്നാമിനുങ്ങായി കണ്ടെന്നു
മാര്‍ക്കേസ്‌.
ആയിരം രാവുകളുടെ കഥ പറയുന്ന
സൂതഗണത്തില്‍ കണ്ടെന്ന്‌
ഒരമേരിക്കന്‍ പടയാളിയുടെ
ഈമെയില്‍ സന്ദേശം.

സാക്ഷ്യങ്ങള്‍...
സത്യമാകാം പൊളിയാകാം
സത്യത്തിന്റെ തിരുമുറിവില്‍
സംശയത്തിന്റെ ചൂണ്ടുവിരല്‍ ആഴ്‌ ത്തി
വിശ്വസ്സിക്കുന്ന സെന്റ്‌ തോമസ്‌ ആകാനും
ഭ്രമ ഭാവനകളുടെ സെര്‍വാന്റസ്‌ ആകാനും
വിഡ്‌ഢികളുടെ ക്വിക്‌സ്സോട്ട്‌ ആകാനും
ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ.

(2006 ലെ ഫൊക്കാന സാഹിത്യ അവാര്‍ഡ്‌ ലഭിച്ച കവിത)


image
Facebook Comments
Share
Comments.
image
വായനക്കാരൻ
2015-07-13 18:51:45
എവിടെത്തിരിഞ്ഞു ഞാൻ നോക്കുമ്പോഴും
അവിടൊക്കെയോരോരോ മുത്തിയമ്മ
വെറ്റില പോലുള്ള ഐഫോണിന്മേൽ
ചുണ്ണാമ്പു തേക്കുന്ന മുത്തിയമ്മ.



Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സ്റ്റിമുലസ് പേയ്മെന്റ് ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കൂടുതൽ ആരോപണങ്ങൾ ; രാജി വയ്ക്കില്ലെന്ന് ഗവർണർ കോമോ
അന്താരാഷ്ട്ര വനിതാദിനാഘോഷവുമായി ചിത്രകാരികള്‍
തെക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാരുടെ ഒഴുക്ക്; ഒപ്പം ആരുമില്ലാത്ത നിരവധി കുട്ടികളും
ബൈഡൻ പ്ലീസ് ലെറ്റസ്‌ ഇൻ (ബി ജോൺ കുന്തറ )
വാക്സിൻ പേറ്റൻറ്റ് : ഇന്ത്യയുടെ നിർദേശം തള്ളണമെന്ന് സെനറ്റർമാർ; ഫൈസർ വാക്‌സിനെതിരെ റഷ്യ
പാർലമെന്ററി വ്യാമോഹവും കടുംവെട്ടും (ജോസഫ്)
On this Women's Day(Asha Krishna)
അഭിമാനിക്കണം പെണ്ണായി പിറന്നതില്‍( റീന ജോബി, കുവൈറ്റ് )
സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം (ഫിലിപ്പ് മാരേട്ട്)
അന്നമ്മ ജോസഫ് വിലങ്ങോലില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെക്കണമെന്ന് മെജോറിറ്റി ലീഡര്‍
ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി എം എഫ്
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ യോഗം മാര്‍ച്ച് 20 ശനിയാഴ്ച .
ഏബ്രഹാം ചുമ്മാര്‍ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച.
ബേ മലയാളിക്ക് പുതിയ ഭാരവാഹികൾ; ലെബോൺ മാത്യു (പ്രസിഡന്റ്), ജീൻ ജോർജ് (സെക്രട്ടറി)
നാട്ടിലെ സ്വത്ത്: സുപ്രീം കോടതി വിധി ആശങ്ക ഉണർത്തുന്നു
ലോക സംഗീതത്തിലെ മലയാളീ നാമം വിജയ ഭാസ്കർ മേനോൻ അന്തരിച്ചു
വാക്‌സിൻ : ട്രംപിന് തന്നെ അതിന്റെ ക്രെഡിറ്റ് (ബി ജോൺ കുന്തറ)
ദൃശ്യത്തിന്റെ രണ്ടാം ഭാഗം പോലെ ഏഴാമത് ഐ ഫോൺ (ശ്രീകുമാർ ഉണ്ണിത്താൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut