Image

ദീപ്‌തിയും അനുശ്രീയും ഒന്നിക്കുന്നു

Published on 13 July, 2015
ദീപ്‌തിയും അനുശ്രീയും ഒന്നിക്കുന്നു
ലാല്‍ ജോസിനൊപ്പം ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച രഘുനാഥ വര്‍മ ആദ്യമായി സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിയുന്ന സിനിമയില്‍ ദീപ്‌തി സതിയും അനുശ്രീയും നായികമാരാകന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആസിഫ്‌ അലിയുമാണ്‌ നായകന്‍മാര്‍.

പട്ടാളം മുതല്‍ നീന വരെ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത എല്ലാ ചിത്രങ്ങളിലും അസോസിയേറ്റ്‌ ഡയറക്‌ടറായിരുന്നു രഘുനാഥ വര്‍മ. നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദീപ്‌തിയുടെ മുടി വളര്‍ത്തിയ രൂപമായിരിക്കും ഈ സിനിമയില്‍ പ്രേക്ഷകന്‌ കാണാന്‍ കഴിയുക. എം. സിന്ധുരാജ്‌ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരാജ്‌ വെഞ്ഞാറമൂട്‌ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ.ടി.എം പ്രൊഡക്ഷന്‍സ്‌ ആന്‍ഡ്‌ വേല്‍ഹീളോ ടാക്കീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ആഗസ്റ്റ്‌ 15ന്‌ കോഴിക്കോട്ട്‌ ആരംഭിക്കും. 30 ദിവസമാണ്‌ ഷൂട്ടിംഗ്‌.
ദീപ്‌തിയും അനുശ്രീയും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക