Image

കിളിച്ചുണ്ടന്‍ മാമ്പഴമേ.....(വേനല്‍ക്കുറിപ്പുകള്‍ -4:സുധീര്‍ പണിക്കവീട്ടില്‍)

Published on 12 July, 2015
കിളിച്ചുണ്ടന്‍ മാമ്പഴമേ.....(വേനല്‍ക്കുറിപ്പുകള്‍ -4:സുധീര്‍ പണിക്കവീട്ടില്‍)
എന്തൊരു ചൂട്‌! എന്തൊരു തണുപ്പ്‌! ഓരോ കലാവസ്‌ഥയിലും മലയാളിക്ക്‌ ഇങ്ങനെയുള്ള പരാതികളാണ്‌. എന്നാല്‍ എത്ര മനോഹരമായ ദിവസം, എന്ന്‌ വളരെ ചുരുക്കം പേരേ പറയാറുള്ളു. വെയില്‍ ഒരു വര്‍ണ്ണമയൂഖത്തെപോലെ പീലിവിരിച്ചു നില്‍ക്കുന്നു, മഴത്തുള്ളികള്‍ പുതുമണ്ണില്‍ തുള്ളികളിക്കുന്നു,പ്രക്രുതി, മനോഹരി, സുന്ദരി എന്നൊക്കെ എഴുത്തുകാര്‍ എഴുതുമ്പോള്‍ അതൊക്കെ അവരുടെ `വട്ട്‌'' എന്ന്‌പറഞ്ഞ്‌ സാധാരണമനുഷ്യര്‍സ്വയം ന്യായീകരിക്കുന്നു. അനശ്വര നാടകക്രുത്തും, കവിയുമായ ഷേയ്‌ക്ക്‌സ്‌പിയര്‍ കവിയും, കാമുകനും, ചിത്തഭ്രമമുള്ളവനും ഒരേപോലെ ചിന്തിക്കുന്നുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌.ഭാവനയുടെ അതിഭാവുകത്വത്തില്‍ രമിക്കുന്നവരാണു അവര്‍ എന്ന്‌ അദ്ദേഹം പറഞ്ഞത്‌ വായനക്കാര്‍ ശരിവച്ചിട്ടുണ്ട്‌.ആ വിഭാഗത്തില്‍ അദ്ദേഹവും പെടുന്നുവെന്നതാണു വിചിത്രം. അത്‌കൊണ്ട്‌ ഇംഗ്ലീഷ്‌ ഭാഷക്ക്‌ അതുല്യങ്ങളായ ക്രുതികള്‍ ലഭിച്ചു.എഴുത്തുകാരെ അലട്ടുന്ന ഒരു അസ്‌കതയാണ്‌ പ്രേമം.പ്രക്രുതിപലപ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്നു. അന്തിവാനില്‍ ഒറ്റക്ക്‌ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രലേഖ വിരഹിണിയായ ഒരു അപ്‌സരസ്സാണെന്ന്‌ കവിക്ക്‌ തോന്നുന്നു. അവള്‍ വിപ്രലംഭ ശ്രുംഗാര നൃത്തമാടാന്‍വരുന്നു എന്നദ്ദേഹം എഴുതുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കും അത്തരം ദ്രുശ്യങ്ങളില്‍ ഉന്മാദലഹരി അനുഭവപ്പെടുന്നു.

സ്വര്‍ണ്ണം ഉരുകി വീഴുന്നപോലെയുള്ള വെയിലിന്റെ സൗന്ദര്യം ആസ്വദിച്ച്‌ നില്‍ക്കുമ്പോള്‍ ഞാന്‍ ഷേയ്‌ക്‌സ്‌പിയറുടെ കവിത ഓര്‍മ്മിക്കുന്നു.നിന്നെ ഞാനൊരു വേനല്‍കാല ദിനത്തോട്‌ ഉപമിക്കട്ടെ എന്ന വരികള്‍.പക്ഷെ ഈ കവിതയില്‍ അദ്ദേഹം വേനലിന്റെ കുറവുകള്‍ നിരത്തിയുവത്വത്തിനെ അല്ലെങ്കില്‍ തന്റെ കാമുകിയെവര്‍ണ്ണിക്കുന്നു. അവസാനം പറയുന്നു അവര്‍ ഈ വരികളിലൂടെ ജീവിക്കുമെന്ന്‌. തന്റെരചനകള്‍ കാലങ്ങളെ ജയിച്ചു കൊണ്ട്‌ ആസ്വാദക മനസ്സുകളില്‍ ജീവിക്കുമെന്നുമാണു്‌ ഷെയ്‌ക്‌സ്‌ഫിയര്‍ ഉദ്ദേശിച്ചത്‌എന്ന്‌ വായനകാര്‍ക്ക്‌ ചിന്തിക്കാവുന്നതാണ്‌..

കവിയും, കാമുകനും, ഭ്രാന്തനും ഒരേ വിഭാഗത്തില്‍പെടുന്നത്‌ കൊണ്ട്‌ സാഹിത്യത്തിനും നേട്ടങ്ങള്‍ ഉണ്ടാകുന്നു. ഈ വരികള്‍ ഷേയ്‌ക്‌സ്‌ഫിയര്‍ എഴുതിയത്‌ മിഡ്‌സമ്മര്‍ നൈറ്റ്‌സ്‌ഡ്രീം എന്ന നാടകത്തിലാണെന്നുള്ളത്‌ ഓര്‍ക്കേണ്ടതാണ്‌.. ഒരു മധ്യവേനല്‍ സ്വപനം പോലെ ചില കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നു, ആഹ്ലാദിപ്പിക്കുന്നു. വിദ്യാര്‍ഥി ജീവിത കാലത്തെ മധ്യവേനല്‍ അവുധി ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല.സ്വ്‌പനം വിടരുന്നമിഴികളുമായി സുന്ദരിമാര്‍ നല്‍കിയ കടാക്ഷങ്ങളെ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ കാഞ്ചിപുരം സാരി ചുറ്റിയയുവതിയെ പോലെ വേനല്‍ ദിനങ്ങള്‍ ഓരോന്നായി കടന്ന്‌ വരുന്നു. ചന്ദനക്കുറിയിട്ട ഒരു പാവടക്കാരി കയ്യില്‍ പാല്‍പ്പാത്രവുമായി ദൂരെനിന്നും നടന്നുവരുന്നു.കൗമാരം വിട്ട അവളുടെ പ്രായത്തിനു കോളേജ്‌ കുമാരനോട്‌ ആരാധനയാണ്‌, ആദരവാണ്‌. കണ്മഷി പടര്‍ന്ന മിഴികളോടെ അവള്‍ അയാളെ നോക്കുമ്പോള്‍ നനവാര്‍ന്ന അവളുടെ ചുണ്ടുകളില്‍നിന്ന്‌ തേന്മയമുള്ള വാക്കുകള്‍ വഴുക്കിവീഴുന്നു. അവള്‍ക്ക്‌ പ്രേമത്തിന്റെ മഹത്വവും തൊന്തരവുമറിഞ്ഞ്‌ കൂടാ. ഞാനെത്ര നേരമായി ഈ ജാലകവാതില്‍ക്കല്‍ നില്‍ക്കുന്നു. പുലരിതുടിപ്പുള്ള അവളുടെ കവിളില്‍ അനുരാഗ ചന്ദനം പരക്കുന്നു. പ്രതിദിനം ഓരോ കടങ്കഥകളുമായിവരുന്ന അവള്‍ക്ക്‌ ആംഗല സാഹിത്യത്തിലെനായികമാരെ കുറിച്ചറിയാന്‍ മോഹം. നാട്ടിന്‍പുറത്തിന്റെ ശാലീനത മുഴുവന്‍ കവര്‍ന്നെടുത്ത്‌ അവളും ഇളവെയില്‍ പോലെ മനസ്സില്‍ ആനന്ദം നിറയ്‌ക്കുന്നു. ചെമ്പരുത്തി സിനിമയിലെ ശോഭന (റോജ രമണി) അവതരിപ്പിച്ച കഥാപാത്രത്തെപോലെ നിര്‍മ്മലയായ അവളുടെ മുന്നില്‍ ഈ വിശ്വം മുഴുവന്‍ വെളുത്താണിരിക്കുന്നത്‌. കളിപ്പാന്‍ കുളങ്ങരെ കടിഞ്ഞൂല്‍പെറ്റു കന്നിചെമ്പരുത്തിയെന്ന്‌ നിഷകളങ്കയായി പാടിനടക്കുന്ന ഒരു ചിത്രശലഭം. ഒരു ഇളങ്കാറ്റ്‌ അത്‌വഴിവന്ന്‌ അവളുടെ മുടിയിലെ എള്ളെണ്ണയുടെ മണം അവിടമെല്ലാം പരത്തുന്നു. ആ സുന്ദരിയെ നോക്കി കിളിചുണ്ടന്‍ മാമ്പഴമേ, കിളി കൊത്താതേന്‍ പഴമേ...എന്ന്‌ മനസ്സ്‌ ഉരുവിടുമ്പോള്‍ കവിയും, ഭ്രാന്തനും, കാമുകനും എന്ത്‌വ്യത്യാസം എന്നുസ്വയം മനസ്സിലാക്കുന്നു.നീ അരികില്‍വരുമ്പോള്‍ ഇംഗ്ലീഷ്‌ സാഹിത്യ ക്ലാസ്സിലെ പാഠങ്ങള്‍ എനിക്ക്‌ കൂടുതല്‍ സുതാര്യമാകുന്നുവെന്ന്‌ അവളെ അറിയിക്കുമ്പോള്‍ അവള്‍ മിറാന്‍ഡയാകുന്നു, ഡസ്‌ഡിമോണയാകുന്നു, കോര്‍ഡിലിയയാകുന്നു ,ഹെര്‍മിയയും, ഹെലേനയുമാകുന്നു, ജൂലിയയും, ജൂലിയറ്റും, ഹിപ്പൊലൈറ്റിയും, ഇസ്‌ബെക്ലയുമാകുന്നു. ഋതുക്കളിലൂടെ കാലം മനുഷ്യനു പകര്‍ന്ന്‌ കൊടുക്കുന്നത്‌ പ്രേമമെന്നസൗന്ദര്യം. വയലാറിന്റെ വരികള്‍ കടമെടുത്ത്‌ ഒന്ന്‌ ഭേദഗതിചെയ്യുകയാണു്‌. സ്വര്‍ഗ്ഗദീപാവലിനീ വന്നുകൊളുത്തും സൗന്ദര്യം എന്തൊരുസൗന്ദര്യം കാലമേ, ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും ഈ സൗന്ദര്യം കവിക്കും, കാമുകനും ഉന്മാദിക്കും മാത്രം.മനസ്സിനുവയസ്സാകുന്നില്ല. വയസ്സ്‌ ശരീരത്തിനുമാത്രം.ഒരു പുഴയൊഴുകുമ്പോലെ ശാന്തമായി ഓര്‍മ്മകള്‍ ഞൊറിവച്ചുടുത്ത്‌ കണ്മുന്നിലൂടെ മന്ദം മന്ദം നീങ്ങുന്നു.

അമേരിക്കയില്‍ വേനല്‍കാലം സമ്രുദ്ധിയുട്രെ കാലം കൂടിയാണ്‌. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പാനീയങ്ങള്‍, അങ്ങനെകൊതിയൂറുന്ന ഒത്തിരി വിഭവങ്ങള്‍, പനിനീര്‍പ്പൂക്കള്‍, പച്ചപ്പുല്ലുകള്‍, പത്തരമാറ്റില്‍ ഉദിച്ചു നില്‍ക്കുന്നവെയില്‍, ആറിതണുത്തരാവിന്റെ മാദകത്വം, നക്ഷത്രദീപങ്ങള്‍, നീണ്ട പകലുകള്‍, കുറിയരാത്രികള്‍.വര്‍ഷമേഘ സുന്ദരിമാര്‍ കുടം കമഴ്‌ത്തിഭൂമിദേവിയെ പൂജിക്കുന്ന ജലാര്‍ച്ചന. നനഞ്ഞ വെയിലിന്റെ കോടിമുണ്ടുകള്‍ ഉണങ്ങുന്ന കുളിരുള്ള പകലുകള്‍.

സയാഹ്ന സവാരിക്കിറങ്ങുമ്പോള്‍ നേരെ വരുന്ന സായിപ്പിന്റെ കുശലം.എത്രമനോഹരമായ ദിവസമായിരുന്നു ഇന്ന്‌.പകലൊടുങ്ങുന്നത്രി സന്ധ്യയില്‍ ദീപങ്ങള്‍ കൊളുത്തി ഈശ്വരനെ വന്ദിക്കുന്നവര്‍. അവര്‍ ഉരുവിടുന്ന മന്തോച്ഛാരണങ്ങളില്‍ നാട്ടിലെ തുളസിസുരഭില യാമങ്ങളുടെ ഓര്‍മ്മകള്‍. ഉഷസ്സോസന്ധ്യയോ സുന്ദരിയെന്ന്‌ചോദിച്ച കവിയുടെ കാല്‍പ്പാടുകള്‍ പിന്‍തുടരുമ്പോള്‍ പുലര്‍കാല മേഘങ്ങളില്‍ ഉഷസ്സിന്റെ അരുണിമ. അത്‌ കണ്ട്‌ കടത്തുനാട്‌ മാധവിയമ്മ എന്ന കവയിത്രിക്ക്‌ സംശയം.നുകം വച്ച്‌ തൊലി അടര്‍ന്ന്‌പോയ വെള്ളക്കാളകളുടെ കഴുത്താണൊ അങ്ങ്‌ ആകാശത്ത്‌ കാണുന്നത്‌ എന്ന്‌.ഭാവനാശാലികളായ എഴുത്തുകാര്‍ ഭാഷയ്‌ക്കും ആസ്വാദക മനസ്സുകള്‍ക്കും എന്തെല്ലാം ഒരുക്കി വച്ചു, വച്ചുകൊണ്ടിരിക്കുന്നു

മിഡ്‌ സമ്മര്‍ നൈറ്റ്‌സ്‌ഡ്രീം എന്ന നാടകത്തില്‍ (അങ്കം അഞ്ച്‌, രംഗം ഒന്ന്‌) വിവാഹിതയാകാന്‍ പോകുന്ന രാജ്‌ഞി തന്റെ പ്രതിശ്രുത പതിയോട്‌ പറയുന്നത്‌ ഈ കമിതാക്കള്‍ പറയുന്നതെല്ലം വിചിത്രമെന്നാണ്‌്‌. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിലാണു കവിയും, കാമുകനും ഭ്രാന്തനും ഒരേപോലെ ചിന്തിക്കുന്നവര്‍ എന്ന ഈ പരാമര്‍ശം. കവികള്‍ അപസ്‌മാര രോഗികളെപോലെ ചുറ്റുപാടും നോക്കി ഒരിക്കലും ഇല്ലാത്ത കാര്യങ്ങള്‍ എഴുതുന്നു. പ്രണയികള്‍വിരൂപിയായ ഒരു പെണ്ണിനെനോക്കി ഏറ്റവും ആകര്‍ഷകയായവള്‍ എന്നു ചിന്തിക്കുന്നു. ഇവരെല്ലാം തീവ്രമായ സര്‍ഗ്ഗശക്‌തിയുള്ളവരാണ്‌, അവര്‍ക്ക്‌ സന്തോഷം വരുമ്പോള്‍ അത്‌ ഏതൊ അഭൗമശക്‌തി അവര്‍ക്കായി അത്‌ കൊണ്ട്‌വന്നതെന്ന്‌ അവര്‍ വിശ്വസിക്കുന്നു. രാത്രിയില്‍ ചുള്ളിക്കാട്‌ കണ്ട്‌ അത്‌ ഉഗ്രമായ ഒരു കാട്ടില്‍ നില്‍ക്കുന്ന കരടിയാണെന്നും ഭാവന ചെയ്യുന്നു. ഭാവനാശക്‌തിയില്ലാത്തവര്‍ ഈ ലോകത്തെ പ്രായോഗികമായും തുറന്നും കാണുന്നു.ഭാവനാശക്‌തിപ്രായോഗികതയെ കുറിക്ലുള്ളഒരാളുടെ കാഴ്‌ക്ലപ്പാട്‌, ഈ ലോകം, അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാം മാറ്റുന്നു.''ഭാവന നമ്മളെ ഇല്ലാത്ത ഒരു ലോകത്തേക്ക്‌ കൊണ്ട്‌പോകുന്നു. എന്നാല്‍ അത്‌ കൂടാതെ നമുക്ക്‌ ഒരിടത്തും പോകാന്‍ കഴിയില്ല .വെയില്‍ പൊന്നുരുക്കിയാലും, പുഷ്‌പങ്ങള്‍ സുഗന്ധവും മധുവും നല്‍കിയാലും, ഇളംങ്കാറ്റില്‍കൊക്ലോളങ്ങള്‍ ഞൊറി വച്ച്‌ ഒരുങ്ങിയാലും, കിളികള്‍ ചിലച്ചാലും, പാടിയാലും, നമുക്ക്‌ ചുറ്റും സൗന്ദര്യ ദ്രുശ്യങ്ങള്‍ അരങ്ങേറിയാലും അതൊന്നും കാണാന്‍ കഴിഞ്ഞിക്ലെങ്കില്‍ കണ്ണുകള്‍കൊണ്ട്‌ എന്തു പ്രയോജനം. കണ്ണുകള്‍ കാണുന്നുണ്ടെങ്കിലും അവയെ കുളിര്‍പ്പിക്കുന്നത്‌ ഭാവനയുടെ ചിറകില്‍ അവ സഞ്ചരിക്കുമ്പോഴാണ്‌ ്‌.പ്രക്രുതിനമുക്കായി ഒരുക്കുന്ന ഋതുക്കളില്‍ പങ്ക്‌ചേരുക, അവളെ പ്രേമിക്കുക.

പ്രക്ര്‌തിയെ വേറിട്ടൊരു ജീവിതമുണ്ടൊ നരനു
പ്രക്രുതിയല്ലോ ഈശ്വരന്‍ പ്രക്രുതിയെ സ്‌നേഹിക്കും
മനുജനു എന്നും നന്മകളെവരൂ....

(വേനല്‍ കുറിപ്പുകള്‍തുടരും)

ശുഭം
കിളിച്ചുണ്ടന്‍ മാമ്പഴമേ.....(വേനല്‍ക്കുറിപ്പുകള്‍ -4:സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
A.C.George 2015-07-12 09:08:18

Mr. Sudhir is a soft hearted person. He always sees the positive side of everything. His skills of real life observances are always appreciated. Also we can travel with him to our good old traditional beautiful memories. I enjoyed.

വായനക്കാരൻ 2015-07-12 09:16:01
APRIL is the cruellest month, breeding  
Lilacs out of the dead land, mixing  
Memory and desire, stirring  
Dull roots with spring rain.  
Winter kept us warm, covering         
Earth in forgetful snow, feeding  
A little life with dried tubers.  
Summer surprised us, coming over the Starnbergersee  
With a shower of rain; we stopped in the colonnade,  
And went on in sunlight, into the Hofgarten,  
And drank coffee, and talked for an hour.

(The Waste Land - T.S. Eliot)
G. Puthenkurish 2015-07-12 09:29:27
ഒരു വേനൽക്കാല മഴപോലെ ശ്രീ. സുധീർ പണിക്കവീട്ടിലിന്റെ ലേഖനം വായനക്കാർക്ക് കുളിർമ നല്കുന്നു.  ഒരു നല്ല വായനക്കാരന്റെ ഓർമ്മകൾ ലേഖനത്തിൽ ഒളിഞ്ഞും തെളിഞ്ഞും നില്ക്കുന്നു.   ആടയാഭരണങ്ങൾ അണിഞ്ഞു നില്ക്കുന്ന ഒരു സുന്ദരിയായ സ്ത്രീയെപ്പോലെ, പ്രകൃതി നയനാഭിരാമമായ എന്തെല്ലാം കാഴാചകളാണ് നമ്മൾക്കായി രാപകലില്ലാതെ ഒരുക്കുന്നത്? രാത്രിയിലെ ചന്ദ്രനും കമ്രനക്ഷത്രങ്ങളും, നിശാഗന്ധി പൂക്കളുമൊക്കെ ഇതിനുള്ള ചെറിയ ഉദാഹരണങ്ങളാണ്. ആ പ്രകൃതിയെയാണ്  നാം നിരന്തരം ഇല്ലായ്മ ചെയ്യുന്നത്.  ഭാഷയിലും ശൈലിയിലും എന്നത്തേതയും പോലെ ശ്രീ പണിക്കവീട്ടിൽ തന്റെ പാടവം തെളിയിച്ചിരിക്കുന്നു.  തുടർന്നുള്ള ലേഖനങ്ങൾക്കായി കാത്തിരിക്കുന്നു 
andrew 2015-07-13 09:27:27

A great piece of classic. It is actually a poem. The author is filled with romance and is overflowing with words written in honey. Only a lover can write like this. It is inspiration coming from own experience and so it will take the reader to a world of romance.

A poet ,lover, lunatic; but that lunacy is paradise.

Those dreamy days are here, born again, with a salute to the author and Omar Khayyam

'' a cup of wine ….............

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക