Image

പ്രേമം: അല്‍ഫോന്‍സ് പുത്രന്‍ മൊഴി നല്‍കി

ആശ എസ് പണിക്കര്‍ Published on 09 July, 2015
പ്രേമം: അല്‍ഫോന്‍സ് പുത്രന്‍ മൊഴി നല്‍കി
പ്രേമം സിനിമ ഇന്റര്‍നെറ്റ് വഴി പ്രചരിച്ച സംഭവത്തെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനില്‍ നിന്നും മൊഴിയെടുത്തു. അല്‍ഫോന്‍സിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചത്. സിനിമയുടെ സന്‍സര്‍ പതിപ്പ്് ചോര്‍ന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അല്‍ഫോന്‍ന്‍സ് പുത്രന്‍ മൊഴി നല്‍കി. ഇതിനു ശേഷം കൊച്ചിയിലെത്തിയ അന്വേഷണ സംഘം ചിത്രത്തിലെ മറ്റ് ചില അണിയറ പ്രവര്‍ത്തകരേയും ചോദ്യം ചെയ്തു. 

ചിത്രത്തിന്റെ എഡിറ്റിംഗ് നടന്ന ആലുവായിലെ ഫ്‌ളാറ്റിലും സംഘം തെളിവെടുപ്പ് നടത്തി. എഡിറ്റിംഗിനുപയോഗിച്ച കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌കുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അല്‍ഫോന്‍സിന്റെ മൊഴിയെടുത്തതിനു ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് എഡിറ്റിംഗിനു മുമ്പും ശേഷവുമുളള ദൃശ്യങ്ങള്‍ അനേഷണ സംഘം പരിശോധിച്ചത്. എഡിറ്റിംഗ് നടന്ന ദിവസം സ്റ്റുഡിയോയിലുണ്ടായിരുന്ന ജീവനക്കാരേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ആന്റി പൈറസി സെല്‍ ഡി.വൈ.എസ്.പി എം ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ പരിശോധനയ്‌ക്കെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക