Image

പ്രേമം ;വില്ലന്‍ കപ്പലില്‍ തന്നെ (അനില്‍ പെണ്ണുക്കര)

Published on 08 July, 2015
പ്രേമം ;വില്ലന്‍ കപ്പലില്‍ തന്നെ (അനില്‍ പെണ്ണുക്കര)
ഇപ്പോള്‍ മലയാളികള്‍ പ്രേമത്തിനു പുറകെ ആണ്‌.പ്രേമം എന്ന സിനിമ . കാണുന്നവരെ പിടിച്ചിരുത്തുന്ന എന്തോ ഒന്ന്‌ ഈ സിനിമയില്‍ ഉണ്ട്‌ എന്നത്‌ ശെരി തന്നെ .പക്ഷെ ഇപ്പോള്‍ തീയേറ്ററില്‍ പ്രേമം കാണാന്‍ ആളില്ല .കാരണം പ്രേമത്തിന്റെ ഒറിജിനല്‍ സെന്‍സര്‍ കോപ്പി കമ്പ്യൂട്ടറി ല്‍ കിട്ടും.5 കോടിക്ക്‌ നിര്‍മ്മിച്ച സിനിമ 30കോടി കിട്ടുന്നു എന്നറിഞ്ഞപ്പോള്‍ ചില കുബുദ്ധികള്‍ കൊടുത്ത എട്ടിന്റെ പണി .സര്‍വത്ര വ്യാജന്മാരെയും ഉടന്‍ പിടികൂടുമെന്നാണ്‌ സാക്ഷാല്‍ ചെന്നിത്തല മന്ത്രി പറഞ്ഞുകഴിഞ്ഞു .24 ദിവസമായി അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റി കൊല്ലത്തുനിന്നും 2 പ്ലസ്‌ ടു പിള്ളേരെ അകത്താക്കുകയും ചെയ്‌തു .ഈ പിള്ളേരാണത്രേ പ്രേമത്തിന്റെ വ്യാജന്‍ നെറ്റില്‍ അപ്ലോട്‌ ചെയ്‌തതത്രേ .എന്തൊരു കഥ .ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന്‌ ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ എന്തെല്ലാം തരികിട കാട്ടിയാലും കണ്ടെത്താന്‍ മണിക്കുറുകള്‍ മതി .

പക്ഷെ ചെന്നിത്തലയുടെ പോലിസ്‌ ഇനിയും പിടിക്കാന്‍ പോകുന്നത്‌ വമ്പന്‍ സ്രാവുകളെ ആണെന്ന്‌ പറയുന്നു .പാളയത്തില്‍ തന്നെ പട എന്ന്‌ വിചാരിക്കുന്ന സിനിമാക്കാരും ഉണ്ട്‌. കോടികള്‍ മുടക്കി പടമെടുക്കുന്നവരെ
കൊഞ്ഞാണന്‍മാരാക്കുന്ന പരിപാടിയാണ്‌ കേരളത്തില്‍ കുറെ കാലമായിനടന്നു വരുന്നത്‌ .പത്തു കാശ്‌ പെട്ടിയില്‍ വീണാല്‍ പിന്നെ അസൂയയായി പുലിവാലായി.അവസാനം നിര്‍മ്മാതാവ്‌ പിച്ചച്ചട്ടിയെടുക്കും .ഒരു അമേരിക്കന്‍ മലയാളി നിര്‍മ്മാതാവ്‌ പുതു മുഖങ്ങളെ വച്ച്‌ ഒരു പടം പിടിച്ചു.മലയാളത്തിലെ അതി പ്രശസ്ഥനായ സംവിധായകനായിരുന്നു ചിത്രം ഒരുക്കിയത്‌ .എട്ടുനിലയില്‍ പടം പൊട്ടി .എന്നാല്‍ ഈ സിനിമ തമിഴില്‍ എടുക്കാം എന്ന്‌ നിര്‍മ്മാതാവ്‌ വിചാരിച്ചു.

ഒരു സംവിധായകനെ കണ്ടെത്തി.അപ്പോഴാണ്‌ ഈ മലയാളം സിനിമ പൂര്‍ണ്ണമായും പെട്ടിയിലായ വിവരം നിര്‌മ്മാതാവും അറിയുന്നത്‌ .തമിഴു സവിധായകനാകട്ടെ പടം കണ്ടതുമില്ല.അയാള്‍ക്ക്‌ കാണാന്‍ പടം വേണം.പടമാകട്ടെ പെട്ടിയിലും.സി ഡി ആകട്ടെ ഇറങ്ങിയിട്ടുമില്ല.ആകെ ആശ്രയം വ്യാജ സി ഡി .ഒടുവില്‍ സ്വന്തം പടത്തിന്റെ വ്യാജ സി ഡി തപ്പിയെടുക്കേണ്ടി വന്നു ആ നിര്‍മ്മാതാവിന്‌ .ഇങ്ങനെ നിര്‍മ്മാതാവ്‌ പെട്ടിയിലായ എത്രയോ കഥകള്‍ .

എന്തായാലും പ്രേമം പലര്‍ക്കും തലയ്‌ക്കു പിടിച്ചപ്പോള്‍ ആരോ സെന്‍സര്‍ കോപ്പി തന്നെ നെറ്റില്‍ അപ്ലോട്‌ ചെയ്‌തു പടത്തിന്‌ തീയേറ്ററില്‍ ആളില്ലാതാക്കി .നിര്‍മാതാവ്‌ അന്‍വര്‍ രഷീദാകട്ടെ പോലീസിന്റെ പിറകെയും .പോലീസാകട്ടെ സിനിമാക്കാരുടെ പിറകെയും.രണ്ടു കുട്ടികളെ ബലിയാടാക്കി കേസ്‌ ഒതുക്കാന്‍ ഇനി പോലീസിനു നടക്കില്ല .സാക്ഷാല്‍ വിനയന്‍ വരെ രംഗത്ത്‌ വന്നു കഴിഞ്ഞു .ഒരു കാര്യം ഉറപ്പാണ്‌ .സെന്‍സര്‍ ബോര്‍ഡിനു കൊടുത്ത കോപ്പി എങ്ങനെ ലീക്ക്‌ ആയി ..ഒരു പഴയ സിനിമയുടെ പേര്‌ ഓര്‍മ്മ വരുന്നു .കള്ളന്‍ കപ്പലില്‍ തന്നെ ...
പ്രേമം ;വില്ലന്‍ കപ്പലില്‍ തന്നെ (അനില്‍ പെണ്ണുക്കര)
Join WhatsApp News
JOHNY KUTTY 2015-07-10 09:56:41
പ്രേമം ഇന്റെർനെറ്റിൽ അപ്‌ലോഡ്‌ ചെയ്യാൻ ആ പിള്ളേരെ എല്പിച്ചതാണ് പറ്റിയത്. തെളിവ് സഹിതം പൊക്കി. ഇ സിനിമകാര് ഇത്ര മണ്ടൻമാര് ആയി പോയല്ലോ. ആ മാണി സാറിനെ അങ്ങ് എല്പിചിരുന്നെൽ ഒരു തെളിവും ഇല്ലാതെ ശരിയാക്കി തരില്ലായിരുന്നോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക