Image

ലിസി വെള്ളിത്തിരയിലേക്ക്; രണ്ടാം വരവ് മലയാളത്തില്‍

Published on 08 July, 2015
ലിസി വെള്ളിത്തിരയിലേക്ക്; രണ്ടാം വരവ് മലയാളത്തില്‍

ഒടുവില്‍ ലിസിയും സിനിമയിലേക്ക് മടങ്ങിെയത്തുന്നു. കരിയര്‍ ആരംഭിച്ച മലയാളത്തില്‍ നിന്നുത്തന്നെ രണ്ടാം വരവും തുടങ്ങുന്നു. ജൂലായ്  രണ്ടാം വാരത്തില്‍  ലിസി ഒരു മലയാള സിനിമയില്‍ അഭിനയിക്കും. മാവോയിസ്റ്റുകളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ആയോധനമുറകളില്‍ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമാണ് ലിസിയെ കാത്തിരിക്കുന്നത്. കഥ കേട്ടപ്പോള്‍ത്തന്നെ ഓഫര്‍ സ്വീകരിച്ചെന്ന്  ലിസി  പറഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ തത്കാലം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നില്ല.എറണാകുളം ജില്ലയിലെ കാടാണ് ലൊക്കേഷന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക