Image

ഭാവനയും മിയയും നായികമാരാകുന്ന 'ഹലോ നമസ്‌തേ'

ആശ എസ് പണിക്കര്‍ Published on 08 July, 2015
 ഭാവനയും മിയയും നായികമാരാകുന്ന 'ഹലോ നമസ്‌തേ'
പരസ്യചിത്ര സംവിധായകനായ ജയന്‍.കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ എന്ന ചിത്രത്തില്‍ ഭാവനയും മിയയും നായികമാരാകുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രമാണിത്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമ. 

ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്ന ജോലിക്കാരിയാണ് ഭാവന. ആര്‍.ജെയായ വിനയ് ഫോര്‍ട്ടാണ് ഭാവനയുടെ ഭര്‍ത്താവ്. മിയ എച്ച്, ആര്‍ മാനേജറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മിയയുടെ കാമുകന്‍ സഞ്ജു ശിവറാം വിനയുടെ സുഹൃത്താണ്. മിയയുടെ പ്രതിശ്രുത വരന്റെ വേഷം അവതരിപ്പിക്കുന്നത് അജു വര്‍ഗീസാണ്. 

നര്‍മത്തിനു പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ വളരെ സരളമായ കഥാഗതിയാണുള്ളത്. ഒരു പ്‌ളാവിനെ ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ വികസിക്കുന്നത്. സൗഹൃദത്തിനു പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന ഈ സിനിമയുടെ തിരക്കഥ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ. സജി സുരേന്ദ്രന്‍, രാധാകൃഷ്ണന്‍ മംഗലത്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കാണ് കൃഷ്ണ പൂജപ്പുര ഇപ്പോള്‍ തിരക്കഥയെഴുതുന്നത്. 

മുകേഷ്, സൈബിര്‍ താഹിര്‍, ലാല്‍, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എം.ജയചന്ദ്രനാണ് സംഗീത സംവിധാനം. കെ. സുകുമാരന്റേതാണ് ക്യാമറ. സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.

 ഭാവനയും മിയയും നായികമാരാകുന്ന 'ഹലോ നമസ്‌തേ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക