Image

ക്വാറികള്‍ക്കെതിരേ നിരാഹാരം സമരം നടത്തിയ സ്വാമി അന്തരിച്ചു

Published on 14 June, 2011
ക്വാറികള്‍ക്കെതിരേ നിരാഹാരം സമരം നടത്തിയ സ്വാമി അന്തരിച്ചു
ഹരിദ്വാര്‍: കരിങ്കല്‍ ക്വാറികള്‍ക്കെതിരേ കഴിഞ്ഞ നാലുമാസമായി ഉപവാസ സമരം നടത്തുന്ന സ്വാമി സ്വാമി നിഗമാനന്ദ്‌ ആശുപത്രിയില്‍ അന്തരിച്ചു. 36 വയസ്സായിരുന്നു. ഗംഗയ്‌ക്കടുത്ത ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള മേഖലയില്‍നിന്ന്‌ ഹിമാലയത്തിലെ കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സമരം നടത്തിവന്നത്‌. ഫെബ്രുവരി മുതല്‍ നിരാഹാരസംരം തുടങ്ങിയ സ്വാമി അബോധാവസ്ഥയിലായതിനെതുടര്‍ന്ന്‌ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ സ്വാമിക്കു വിഷം നല്‍കിയതാണു മരണകാരണമെന്ന്‌ ആരോപണമുണ്ട്‌. അതിനാല്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക