Image

മോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരി

ബഷീര്‍ അഹമ്മദ് Published on 04 July, 2015
മോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരി
ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുക, വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുക, ഏകാധിപത്യ പ്രവണത വളര്‍ത്തിയെടുക്കുക എന്നീ മൂന്ന് രൂപങ്ങളിലാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ചെയ്താലും കോണ്‍ഗ്രസ് ചെയ്താലും തെറ്റുകള്‍ മുഴുവനും പാര്‍ട്ടിയില്‍ കെട്ടി വെയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനായി ഇന്ത്യന്‍ ജനതയുടെ ഐക്യം നിലനില്‍ക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങളിലേര്‍പ്പെടാന്‍ ഇടതു പാര്‍ട്ടി ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒന്ന് മുതല്‍ പൊതു ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 2 ന്റെ പണിമുടക്ക് ജനകീയ ഇടപെടലുകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി സെമിനാറിന്റെ ഭാഗമായി കേളു ഏട്ടന്‍ പ്രസിദ്ധീകരിച്ച പ്രവാസി സുവനീറിന്റെ പ്രകാശനം യെച്ചൂരി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന്‍, അഡ്വ.പി.സതീദേവി , വി.വി.ദക്ഷിണാമൂര്‍ത്തി, എം.പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ എ.കെ.പ്രേമജം,  ശശികുമാര്‍ ഏഷ്യാനെറ്റ്, എം.ഭാസ്‌കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സീതാറാം യെച്ചൂരിക്ക് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം സംസാരിക്കുന്നു.
കേളുവേട്ടന്‍ പഠനകേന്ദ്രം പ്രസിദ്ധീകരിച്ച സുവനീര്‍ യെച്ചൂരി പ്രകാശനം നിര്‍വ്വഹിച്ചപ്പോള്‍ 
യെച്ചൂരി സാസാരിക്കുന്നു.


മോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരിമോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരിമോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരിമോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരിമോദി സര്‍ക്കാറിന് ത്രിമൂര്‍ത്തി ഭാവം! സീതാറാം യെച്ചൂരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക