Image

ജഗതിയെ കാണാന്‍ വീണ്ടും മമ്മൂട്ടിയത്തെി

Published on 02 July, 2015
ജഗതിയെ കാണാന്‍ വീണ്ടും മമ്മൂട്ടിയത്തെി


തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മമ്മൂട്ടി പേയാട്ടെ വീട്ടിലത്തെി. രണ്ടാമത്തെ പ്രാവശ്യമാണ് ആരോഗ്യവിവരം അന്വേഷിച്ച് മമ്മൂട്ടിയത്തെുന്നത്. അരമണിക്കൂര്‍ ജഗതിക്കൊപ്പം ചെലവിട്ടു. മണിയന്‍പിള്ള രാജുവും കൂടെയുണ്ടായിരുന്നു. സംസാരിക്കാനായില്‌ളെങ്കിലും ചിരിച്ചും ആംഗ്യങ്ങളിലൂടെയും ജഗതി ശ്രീകുമാര്‍ മമ്മൂട്ടിയുടെ കുശലാന്വേഷണങ്ങളോട് പ്രതികരിച്ചു. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവിന്റെ ലൊക്കേഷനില്‍നിന്നാണ് മമ്മൂട്ടി എത്തിയത്. ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും നമുക്ക് എല്ലാവര്‍ക്കും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ജഗതിക്കൊപ്പമുള്ള സെല്‍ഫിയും മമ്മൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക