Image

സന്തോഷ്‌ മാധവന്‍ ജയില്‍ മോചിതനായി

Published on 07 January, 2012
സന്തോഷ്‌ മാധവന്‍ ജയില്‍ മോചിതനായി
തിരുവനന്തപുരം: പീഡനകേസില്‍ ജയിലായിരുന്ന സന്തോഷ്‌ മാധവന്‍ ജാമ്യത്തിലിറങ്ങി. സുപ്രീം കോടതി കഴിഞ്ഞദിവസം ജാമ്യമമനുവദിച്ചതിനെത്തുടര്‍ന്നാണ്‌ സന്തോഷ്‌ മാധവന്‍ ജയില്‍ മോചിയതാനയത്‌.പാസ്‌പോര്‍ട്ട്‌ കോടതിയില്‍ കെട്ടിവെക്കണമെന്നും എല്ലാ തിങ്കളാഴ്‌ചയും രാവിലെ പത്തിന്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകണമെന്നും സ്‌റ്റേഷന്‍ അതിര്‍ത്തി വിട്ടു പോകരുതെന്നും അതിര്‍ത്തി വിട്ടുപോവുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുമുള്ള ഉപാധികള്‍ക്ക്‌ പുറമെ, 50,000 രൂപയുടെ രണ്‌ട്‌ ആള്‍ ജാമ്യത്തിലുമാണ്‌ സന്തോഷ്‌ മാധവന്‌ സുപ്രീംകോടതി ജാമ്യമനുവദിച്ചത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ക്കഴിയുകയായിരുന്നു സന്തോഷ്‌ മാധവന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക