Image

തച്ചങ്കരിക്കെതിരെ നടപടിക്ക്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ

Published on 07 January, 2012
തച്ചങ്കരിക്കെതിരെ നടപടിക്ക്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ
തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ. ദേശീയ അന്വേഷണ ഏജന്‍സി ആണ്‌ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്‌. തച്ചങ്കരിയുടെ ഗള്‍ഫ്‌ യാത്രയ്‌ക്കിടെ ചില തീവ്രവാദ ബന്ധമുള്ളവരെ കണ്ടുവെന്ന്‌ കേരള ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ കണ്ണൂര്‍ റേഞ്ച്‌ ഐജി ആയിരിക്കെ 2010 ഏപ്രില്‍ 17നാണു തച്ചങ്കരിയെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. തച്ചങ്കരി ഖത്തര്‍ പര്യടനത്തിനിടെ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തി എന്ന ആരോപണം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചു. എന്നാല്‍ തച്ചങ്കരിക്കെതിരെ തെളിവില്ലെന്നായിരുന്നു എന്‍ഐഎയുടെ നിഗമനം. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച ജൂലൈ 10ന്‌ ഐജിയെ തിരിച്ചെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും അദ്ദേഹത്തെ മാര്‍ക്കറ്റ്‌ ഫെഡ്‌ എം.ഡിയായി നിശ്ചയിക്കുകയുമായിരുന്നു.
തച്ചങ്കരിക്കെതിരെ നടപടിക്ക്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക