Image

ഭക്ഷ്യവിലപ്പെരുപ്പം: പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ ഉപദേശക സമിതി

Published on 07 January, 2012
ഭക്ഷ്യവിലപ്പെരുപ്പം: പലിശനിരക്ക്‌ കുറയ്‌ക്കണമെന്ന്‌ ഉപദേശക സമിതി
ന്യൂഡല്‍ഹി: രാജ്യത്ത്‌ ഭക്ഷ്യവിലപ്പെരുപ്പം അനിയന്ത്രിതമായ സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച പുറത്തുവന്ന കണക്കുപ്രകാരം ഭക്ഷ്യവിലപ്പെരുപ്പം 3.36 ശതമാനമാണ്‌.

പണപ്പെരുപ്പവും ഏഴു ശതമാനത്തിലും താഴുമെന്നും സമിതി അധ്യക്ഷന്‍ സി. രംഗരാജന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വായ്‌പനയ അവലോകനത്തില്‍തന്നെ പലിശനിരക്കുകള്‍ കുറക്കുമെന്ന സൂചന റിസര്‍വ്‌ ബാങ്ക്‌ നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക