Image

ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന്‌ നല്‍കാമെന്നു പറഞ്ഞത്‌ ശരിയായില്ലെന്ന്‌ പി.സി. തോമസ്‌

Published on 07 January, 2012
ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന്‌ നല്‍കാമെന്നു പറഞ്ഞത്‌ ശരിയായില്ലെന്ന്‌ പി.സി. തോമസ്‌
കൊച്ചി : മുല്ലപ്പെരിയാര്‍ ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന്‌ നല്‍കാമെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചത്‌ ശരിയായില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി.തോമസ്‌ പറഞ്ഞു. വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സെല്‍ഫ്‌ ഗോളടിക്കുകയാണ്‌. സംസ്ഥാനത്തിന്റെ അവകാശം പണയപ്പെടുത്താനോ വില്‍ക്കാനോ ശ്രമിക്കരുത്‌.തമിഴ്‌നാടോ , ഉന്നതാധികാര സമിതിയോ കേന്ദ്ര സര്‍ക്കാരോ സുപ്രീം കോടതിയോ ആവശ്യപ്പെടാതെ ഡാമിന്റെ നിയന്ത്രണം നല്‍കാമെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചത്‌ ശരിയായില്ല. പിന്നീട്‌ ഇത്‌ തിരുത്തി പറയുന്നു. ഇടയ്‌ക്കിടെ ഓരോന്ന്‌ പറയുകയും പിന്നീട്‌ തിരുത്തുകയും ചെയ്യത്‌ കേരളത്തിന്‌ ദോഷം ചെയ്യമന്നും അദ്ദഹേം പറഞ്ഞു. എറണാകുളം , ഇടുക്കി, കോട്ടയം ജില്ലകളിലൂടെ നടത്തുന്ന പദയാത്രക്കു പി.സി.തോമസ്‌ നേതൃത്വം നല്‍കുമെന്നും അദ്ദഹേം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക