Image

ടെലികോം അഴിമതി: സുഖ്‌റാമിനെ ജയിലിലടച്ചു

Published on 07 January, 2012
ടെലികോം അഴിമതി: സുഖ്‌റാമിനെ ജയിലിലടച്ചു
ന്യൂഡല്‍ഹി: ടെലികോം അഴിമതി കേസില്‍ പ്രതിയായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിനെ ജയിലിലടച്ചു. മൂന്ന്‌ വര്‍ഷത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തതിന്‌ ശേഷം അദ്ദേഹത്തെ ജയിലിലേക്കയച്ചു. പാട്യാല ഹൗസ്‌ കോടതിയുടേതാണ്‌ ഉത്തരവ്‌.

സുഖ്‌റാം അബോധാവസ്ഥയിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍,കോടതി ഉത്തരവിനെ മറികടക്കാന്‍ ആവില്ലന്ന്‌ കോടതി നിരീക്ഷിച്ചു. 86കാരനായ സുഖ്‌റാമിനെ ആംബുലന്‍സിലാണ്‌ ജയിലിലേക്ക്‌ കൊണ്ടു പോയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക