Image

സിനിമാനുഭവങ്ങള്‍ പങ്കുവച്ച് ഫെയ്‌സ് ടു ഫെയ്‌സ്

ആശ എസ് പണിക്കര്‍ Published on 28 June, 2015
സിനിമാനുഭവങ്ങള്‍ പങ്കുവച്ച് ഫെയ്‌സ് ടു ഫെയ്‌സ്
യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കാനുതകുന്ന മാധ്യമമെന്ന രീതിയില്‍ ഡോക്യുമെന്ററിയുടെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടുന്ന വേദിയായി ഇന്നലെ (ജൂണ്‍ 28) നടന്ന ഫെയ്‌സ് ടു ഫെയ്‌സ്. സംഗീതത്തിന് ദൃശ്യത്തിന്‍മേലുള്ള സ്വാധീനത്തെക്കുറിച്ചും അതിന്റെ നൂതന സാങ്കേതിക വശങ്ങളെക്കുറിച്ചും 'തിയ്യേ' മ്യൂസിക് വീഡിയോയുടെ സംവിധായകന്‍ അരുണ്‍സുകുമാര്‍ സംസാരിച്ചു.  ഐഡിഎസ്എഫ്എഫ്‌കെ പോലുള്ള ഫെസ്റ്റിവലുകളില്‍ തന്റെ മ്യൂസിക് വീഡിയോ പ്രദര്‍ശിപ്പിക്കുകവഴി എയ്ഡ്‌സ് മൂലം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചതിനെ സംബന്ധിച്ച അനുഭവങ്ങള്‍ 'സോ വാട്ട്' എന്ന മ്യൂസിക് വീഡിയോയുടെ സംവിധായകനായ അനുപം ബാര്‍വെ പങ്കുവച്ചു. തന്റെ കഥാപാത്രത്തെ അവസ്മരണീയമാക്കുവാന്‍ നസ്‌റുദ്ദീന്‍ ഷായെ പോലുള്ള ഒരു മികച്ച നടനെ ലഭിച്ചത് തന്റെ ഭാഗ്യമായി വിശ്വസിക്കുന്നുവെന്ന്  'ഇന്റല്‍.കഫേ-നൈറ്റ്' എന്ന ഷോര്‍ട്ട് ഫിക്ഷന്റെ സംവിധായകനായ ആദിരാജ് ബോസ് പറഞ്ഞു. തനിക്കു ചുറ്റുമുള്ള സാഹചര്യങ്ങള്‍ എങ്ങനെ ഒരു സിനിമയ്ക്കുള്ള വിഷയങ്ങളായി തീരുന്നുവെന്ന് 'ദി റുഫിയാന്‍' ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനായ മേജര്‍ സജീവ് കെ.വി. വിശദീകരിച്ചു. ഫെയ്‌സ് ടു ഫെയ്‌സില്‍ പങ്കെടുത്ത മറ്റ് സംവിധായകരും ഡോക്യുമെന്ററി സംവിധാനത്തിലേക്ക് തങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ സദസുമായി പങ്കുവച്ചു. 

സംവിധായകരായ അഭിലാഷ് (സ്-സ്‌ക്രൈ), കരണ്‍ ധാര്‍ (കാന്‍സൂത്ര), ഹിമാലയ് ദേവി (മൊഖാര്‍ട്ട്), പ്രോസിറ്റ് റോയി (ബ്ലഡി മുസ്താഷ്), കരുണ ബെന്‍സോഡെ (ആഫ്റ്റര്‍നൂണ്‍ ലുല്ലുബെ), ഹരിശങ്കര്‍ കെ.ഡി. (കോംമ്രെഡ് വാള്‍ക്‌സ് ഓണ്‍ തിന്‍ ഐസ്), ഷാരുഖ് ഭാവ (ഐആം ഹോം) എന്നിവരും സന്നിഹിതരായിരുന്നു. 

സിനിമാനുഭവങ്ങള്‍ പങ്കുവച്ച് ഫെയ്‌സ് ടു ഫെയ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക