Image

വ്യത്യസ്ത സിനിമാനുഭവങ്ങള്‍ പങ്കുവച്ച് മുഖാമുഖം

ആശ എസ് പണിക്കര്‍ Published on 28 June, 2015
 വ്യത്യസ്ത സിനിമാനുഭവങ്ങള്‍ പങ്കുവച്ച് മുഖാമുഖം
8-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന മുഖാമുഖം  സംവിധായകരുടെ വ്യത്യസ്ത അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ച വേദിയായി. മലയാളം ഉള്‍പ്പടെ വ്യത്യസ്ത ഭാഷകളില്‍ നിന്ന് ഏഴു സംവിധായകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തന്റെ 'വാട്ടര്‍ മെലന്‍' എന്ന സിനിമയില്‍ വിചിത്രമായ രീതിയില്‍ തണ്ണിമത്തന്റെ സാധ്യത ഉപയോഗിച്ചതിന്റെ ആവശ്യകത സംവിധായകന്‍ പ്രണവ് ഹരിഹര്‍ ശര്‍മ്മ പങ്കുവച്ചു. സ്വന്തം ജീവിത ചുറ്റുപാടിനോട് ഇഴചേര്‍ന്ന ഡോക്യുമെന്ററിയാണ് 'ഫ്‌ളോട്ടിങ് ലൈഫ്' എന്ന് സംവിധായകന്‍ ഹൗബന്‍ ബപന്‍ കുമാര്‍ പറഞ്ഞു. മാതൃത്വത്തിന്റെ സ്‌നേഹവും വാല്‍സല്യവുമന്വേഷിക്കുന്ന ബാലന്റെ ജീവിതവും, വെള്ളപ്പാണ്ട് കൊണ്ടുള്ള അപകര്‍ഷതാബോധവും ജാതിവ്യവസ്തിതിയും സമന്വയിക്കുന്ന ചിത്രമാണ് 'പാന്‍ന്ത്രിയ'. ചിത്രം തന്റെ തന്നെ നിരീക്ഷണങ്ങളുടെയും അന്വേഷണത്തിന്റെയും ഭാഗമാണെന്ന് സംവിധായകന്‍ സന്ദീപ് മാനെ പറഞ്ഞു. 

'ബിക്കോസ് ഓഫ് ഹെര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ സമീര്‍ പട്‌വര്‍ധന്‍ ഇന്ത്യയില്‍ ജാതീയത ഇന്നും നിലനില്‍ക്കുന്ന പ്രതിഭാസം തന്നെയാണെന്ന് അഭിപ്രായപ്പെട്ടു. മാതാവിന്റെ വേര്‍പാടിനു ശേഷം ഒരു വ്യക്തിയുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വന്നു ചേര്‍ന്ന മാറ്റത്തെയാണ് 'ബിക്കോസ് ഓഫ് ഹെര്‍' കൈകാര്യം ചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച തന്റെ സിനിമയായ 'ഇന്‍വിസിബിള്‍ സ്ട്രാണ്ട്' ന്റെ നിസ്സാരമായ മുതല്‍മുടക്കിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംവിധായകന്‍ ആനന്ദ് ഏകര്‍ഷി സംസാരിച്ചു. ജീവിതത്തിലെ വിവിധ വികാരങ്ങളെല്ലാം അനുഭവിച്ചും താങ്കള്‍ സ്വസ്ഥനല്ലെങ്കില്‍ സിനിമ നിര്‍മ്മിക്കൂ എന്ന സന്ദേശമാണ് 'സിനി-മാാ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയപ്രസാദ് ദേശായി പങ്കുവച്ചത്. രോഗികള്‍ക്ക് ആനന്ദപ്രദമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആവശ്യകതയും സാധ്യതയും ഉന്നയിച്ചുകൊണ്ടാണ് 'ഹോപ്പ് ഡോക്‌ടേഴ്‌സ്' എന്ന ചിത്രം ദിയാ ബാനര്‍ജി ഒരുക്കിയിരിക്കുന്നത്. ക്ലിനിക്കല്‍ കൗണ്‍സിലിങിനു പുറമേ രോഗികളെ മാനസികമായി ഉത്തേജിപ്പിക്കുന്നത് ചികില്‍സയുടെ പ്രശസ്തമായ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു. അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു നന്ദി രേഖപ്പെടുത്തി.  




ഇന്നത്തെ പത്രസമ്മേളനം  (28-06-2015)      കൈരളി തിയേറ്റര്‍

  ഉച്ചയ്ക്ക് 12ന്  
ഡോ. സിജു വിജയന്‍ കെ.വി. -നോവ് - മല്‍സരവിഭാഗം ക്യാംപസ് ഫിലിം
സന്ദീപ് രാംപാല്‍ ബാതാരാ - കോട്ടണ്‍ ഡ്രീംസ് - മല്‍സരവിഭാഗം - ഷോര്‍ട്ട് ഡോക്യുമെന്ററി
വിധുവിന്‍സെന്റ് - കാസ്റ്റ് ആന്റ് ക്ലീന്‍ലിനസ് - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
സിദ്ധാര്‍ഥ് ജിഗു - ഗുഡ്‌ബൈ മെഫ്‌ളൈ - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
ശരത്ചന്ദ്രബോസ് - പിനൈല്‍ കോഡ് - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
സുബ്രമണ്യം എം. - ഓഡ് ടു എ ബെറ്റര്‍ വേള്‍ഡ് - മല്‍സരവിഭാഗം മ്യൂസിക് വീഡിയോ
ഉച്ചയ്ക്ക് 12.30ന്  
വൈഭവ് ഹിവാസെ - അനന്യ - ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി
ധീരജ് മിശ്രം - ദി റോള്‍ - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
സുഭാംഗി സിങ് - എനിവെയര്‍ ബട്ട് ഹിയര്‍ -മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
അനിര്‍ഭന്‍ മഹാപത്ര - ഫോളോയിംഗ് ദി ബോക്‌സ് - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
റിഷികാ നാംദേവ് - അണ്‍വീല്‍ഡ് -മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
പ്രസന്ന ആര്‍ എസ്-ഓണ്‍ എ ക്വസ്റ്റ് - ഫോക്കസ് ലോങ് ഡോക്യുമെന്ററി

  IDSFFK 2015  20 /27.06.2015

ഷെഡ്യൂള്‍ മാറ്റം (28-06-2015)
12 മണിക്ക് നിള തിയേറ്ററില്‍ രാജ്യാന്തരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന 'മാനിസ്‌ലാം' എന്ന ചിത്രത്തിനു പകരം 'ലോകപ്രിയ', 'രസികപ്രിയ' എന്നീ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

3.00 മണിക്ക് കൈരളി തിയേറ്ററില്‍  'ദി മദര്‍ ടങ്ക് ' എന്ന ചിത്രത്തിന് ശേഷം 'ഗുഡ്‌ബൈ', 'മൈഫ്‌ളൈ''എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
 IDSFFK 2015  21 /27.06.2015





 വ്യത്യസ്ത സിനിമാനുഭവങ്ങള്‍ പങ്കുവച്ച് മുഖാമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക