Image

സ്വര്‍ണ വില കുറഞ്ഞു

Published on 07 January, 2012
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ താഴ്ന്ന് 20,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 2,600 രൂപയാണ് ഇന്നത്തെ വില.

ഇതോടെ, വ്യാഴാഴ്ചത്തെ നിലയിലേക്ക് സ്വര്‍ണവില വീണ്ടും താഴ്ന്നു. വ്യാഴാഴ്ച 20,800 രൂപയായിരുന്ന പവന്‍വില വെള്ളിയാഴ്ച 20,880 രൂപയായി ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 4.80 ഡോളര്‍ താഴ്ന്ന് 1,616.60 ഡോളറായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക