Image

നഴ്‌സുമാര്‍ മെഡി.കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു

Published on 07 January, 2012
നഴ്‌സുമാര്‍ മെഡി.കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു
കോഴിക്കോട്: മെഡിക്കല്‍കോളജ് ആസ്പത്രിയിലെ ഡ്യൂട്ടി നഴ്‌സ് ആക്രമിക്കപ്പെടാനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. കഴിഞ്ഞദിവസം ഇവര്‍ പ്രകടനം നടത്തിയിരുന്നു. പി. ഉഷാകുമാരി, കെ. പങ്കജാക്ഷി, വി.പി. സുമതി എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സ് അല്‍ഫോന്‍സ തോമസിനെയാണ് ആക്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവം പോലീസില്‍ അറിയിക്കാന്‍ വൈകിയതിനാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നോട്ടീസ്. രോഗിക്കൊപ്പം കൂടുതല്‍ പേരെ അകത്തേക്ക് കടത്തിവിട്ടതിന്റെ വിശദീകരണമാണ് സെക്യൂരിറ്റിക്കാരോട് തേടിയിട്ടുള്ളത്. ആസ്പത്രി സൂപ്രണ്ടാണ് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞദിവസം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അഡ്മിഷന്‍ ദിവസങ്ങളില്‍ വാര്‍ഡില്‍ ഒരു സ്റ്റാഫ്‌നഴ്‌സിനെക്കൂടി നിയമിക്കുന്നതിനും ആസ്പത്രിവികസന സമിതിയുമായി ആലോചിച്ച് ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നതിനും തീരുമാനമായി. രാത്രി ഷിഫ്റ്റില്‍ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്താനും ആലോചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക