Image

ആശാ ശരത് കമല്‍ഹാസന്റെ നായികയാകുന്നു

Published on 26 June, 2015
ആശാ ശരത് കമല്‍ഹാസന്റെ നായികയാകുന്നു
ഗൃഹസദസുകളുടെ പ്രിയങ്കരി ആശാശരത് തമിഴില്‍ കമല്‍ഹാസന്റെ നായികയാകുന്നു. ഇതിനു മുമ്പ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും ഐ.ജി ഗീതാ പ്രഭാകറായി ആശ അഭിനയിച്ചിരുന്നു.

തൂങ്കാവനം എന്ന ആക്ഷന്‍ ത്രില്ലറിലാണ് ആശ കമലിനൊപ്പം എത്തുന്നത്. കമല്‍ഹാസന്റെ അടുത്ത സഹായിയായ രാജേഷ് ആണ് തൂങ്കാവനത്തിന്റെ സംവിധായകന്‍. പാപനാശത്തില്‍ ആശയുടെ ഉജ്ജ്വല പ്രകടനം കണ്ടാണ് തൂങ്കാവനത്തിലും കമലിന്റെ നായികയാകാന്‍ അവസരം ലഭിച്ചത്.
തൂങ്കാവനത്തില്‍ തൃഷ, മധു ശാലി, മനീഷ കൊയ്‌രാള എന്നിവരാണ് മറ്റ് നായികമാര്‍. പ്രകാശ് രാജ്, സമ്പത്ത്, കിഷോര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഒരേ സമയം തെലുങ്കിലും നിര്‍മിക്കുന്നുണ്ട്.
ഫ്രഞ്ച് സിനിമയായ സ്‌ളീപ്ലെസ് നൈറ്റ് എന്ന ചിത്രത്തിന്റെ റീമേക്കാണ് തൂങ്കാവനം. ആശാശരത്തിനെ സംബന്ധിച്ച് ഈ ചിത്രം ഒരു വഴിത്തിരിവായിരിക്കും. ഇതിനു മുമ്പ് കമല്‍ഹാസനൊപ്പം അഭിനയിച്ച പാപനാശം അടുത്ത മാസം തിയേറ്ററുകളിലെത്തും.
ആശാ ശരത് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത് ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലാണ്. ജയറാം നായകനായി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആശയുടെ അടുത്ത ചിത്രം.
ആശാ ശരത് കമല്‍ഹാസന്റെ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക