Image

ഡോക്യുമെന്റ്‌റി മേള: കാഴ്ചക്ക് വിരുന്നേകാന്‍ 210 ചിത്രങ്ങള്‍

ആശ പണിക്കര്‍ Published on 26 June, 2015
  ഡോക്യുമെന്റ്‌റി മേള: കാഴ്ചക്ക് വിരുന്നേകാന്‍ 210 ചിത്രങ്ങള്‍
8-ാമത് കേരള രാജ്യാന്തര ഡോക്യുമെന്റ്‌റി ഹ്രസ്വ ചലച്ചിത്ര മേളയില്‍ 15 വിഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് കാഴ്ചയുടെ വിരുന്നോരുക്കാന്‍ പ്രേഷക്ഷകന് മുന്നിലെത്തുന്നത.്  5 വിഭാഗങ്ങളിലായി 72  മത്സര ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോങ്ങ് ഡോക്യുമെന്റ്‌റി വിഭാഗത്തില്‍ 6 ഉം ഷോര്‍ട്ട്  ഡോകുമെന്ററി വിഭാഗത്തില്‍ 20 ഉം ചിത്രങ്ങള്‍  മത്സരത്തിനെത്തുമ്പോള്‍ ഷോര്‍ട്ട്  ഫിക്ഷന്‍ വിഭാഗത്തില്‍ 28 ഉം മ്യൂസിക്ക് വീഡിയോ, ക്യാമ്പസ് വിഭാഗങ്ങളിലായി 18 ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 

സ്പാനിഷ് സംവിധായകന്‍ ഷാവിര്‍ എസ്പധോയുടെ ട്രാന്‌സ് നസ്‌റിനും ഇംഗ്ലീഷ് ചിത്രമായ ദി ഫോണ്‍ കോളുമാണ് ഉദ്ഘാടന ചിത്രങ്ങള്‍.  

മത്സരവിഭാഗം കൂടാതെ ഷോര്‍ട്ട് ഫിക്ഷന്‍, ലോങ്ങ് ഡോക്യുമെന്ററി,  ഷോര്‍ട്ട് ഡോകുമെന്ററി, ആനിമേഷന്‍,രാജ്യാന്തര വിഭാഗം, ഡയറക്ടര്‍ ഫോക്കസ്,കണ്‍ട്രി ഫോക്കസ്, സംഗീത ശില്പം,ജൂറി ഫിലിംസ്, ഐ.ഡി.എ തിരഞ്ഞെടുത്ത ചിത്രങ്ങളും ഇനിയുള്ള അഞ്ചുനാള്‍ കാണികള്‍ക്ക് കാഴ്ച്ചയുടെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കും.ഷോര്‍ട്ട്   ഫിക്ഷന്‍, ലോങ്ങ് ഡോക്യുമെന്റ്‌റി,  ഷോര്‍ട്ട്  ഡോക്യുമെന്ററി എന്നീ വിഭാഗങ്ങളിലായി 41 ചിത്രങ്ങള്‍ എത്തുമ്പോള്‍, ആനിമേഷന്‍ വിഭാഗത്തില്‍ 13 രാജ്യങ്ങളില്‍ നിന്നായി 15 ചിത്രങ്ങളാണ്  കാഴ്ച്ചയുടെ പുത്തന്‍ വിസ്മയങ്ങള്‍ തീര്‍്ക്കുക.

അന്താരാഷ്ട്ര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ സിറ്റിസണ്‍ ഫോര്‍ ഉള്‍്‌പ്പെടെ 27 ചിത്രങ്ങളും സംഗീത ശില്പം,ജൂറി ഫിലിംസ്, എന്നിവയില്‍ 16 ചിത്രങ്ങളും പ്രേക്ഷകനു മുന്നിലെത്തും. ഡയറക്ടര്‍ ഫോക്കസ് വിഭാഗത്തില്‍ കാശ്മീരി സംവിധായകന്‍ അമിത് ദത്തിന്റെ 10 ചിത്രങ്ങളും കണ്‍ട്രി ഫോക്കസില്‍ കൊറിയന്‍ സിനിമയുടെ ദിശൃ ചാരുത ഒപ്പിയെടുത്ത 9 ചിത്രങ്ങളും ഹ്രസ്വ ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കും.

മേളയ്ക്ക്  ഇന്ന് (ജൂണ്‍ 26) തിരിതെളിയും. വൈകിട്ട് 6.00 ന് കൈരളി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍  സിനിമ നാടക പ്രവര്‍ത്തകന്‍ പദ്മശ്രീ ടോം ആല്‍റ്റര്‍ മേള  ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റ്റി. രാജീവ് നാഥ് ആമുഖ പ്രഭാഷണം നടത്തും.ഫെസ്‌റിവല്‍ ബുക്കിന്റെ  പ്രകാശനം കെ എസ് എഫ് ഡി സി  ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജി. സുരേഷ് കുമാറിന് നല്കി നിര്‍വഹിക്കും.ഫെസ്‌റിവല്‍ ബുള്ളറ്റിന്‍ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആര്യാടന്‍ ഷൗക്കത്ത് ,രാമചന്ദ്രബാബുവിന് നല്കി് പ്രകാശനം നിര്‍വഹിക്കും.അക്കാദമി വൈസ്് ചെയര്‍മാന്‍ ജോഷി മാത്യു സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ നന്ദി അര്‍പ്പി ക്കും.
  സ്പാനിഷ് സംവിധായകന്‍ ഷാവിര്‍ എസ്പധോയുടെ ട്രാന്‌സ് നസ്‌റിനും ഇംഗ്ലീഷ് ചിത്രമായ ദി ഫോണ്‍ കോളുമാണ്  ഉദ്ഘാടന ചിത്രങ്ങള്‍.

ദീഘ്ര ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രശസ്ത ലിത്വാനിയന്‍  ഡോക്യുമെന്ററി സംവിധായകന്‍ അഡോറിസ് ,ഛയാഗ്രഹകന്‍ ആര്‍ വി രമണി ,ഛയാഗ്രഹകനും സംവിധായകനുമായ വേണു എന്നിവരാണ് ജൂറി അംഗങ്ങള്‍.സിനിമ നിരൂപകനും സംവിധായകനുമായ അല്ത്താഫ് മസിത് ഫ്രെഞ്ച ്‌സിനിമ സംവിധായകന്‍ അറി അല്ലെന്‌സണ്‍, ബംഗാളി സംവിധായകന്‍ അശോക് വിശ്വനാഥ് എന്നിവരാണ് ഹ്രസ്വ ചിത്ര വിഭാഗത്തിലെ ജൂറി അംഗങ്ങല്‍.

മികച്ച ഹ്രസ്വ ചിത്രത്തിനു 50000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം .മികച്ച മ്യൂസിക്ക് വീഡിയോക്ക് 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും 20000 രൂപയും പ്രശസ്തി പത്രവും മികച്ച ക്യാമ്പസ് ചിത്രത്തിനു ലഭിക്കും,മികച്ച ഡോക്യുമെന്ററി ഛയാഗ്രഹകന് പുരസ്‌ക്കാരം ഏര്‍പ്പെടുതിയിരിക്കുന്നത് പ്രശസ്ത ഛയാഗ്രഹകന്‍ നവോസ് കോണ്‍ക്ട്രാറാണ.് 15000 പ്രശംസാ പത്രവുമാണ് പുരസ്‌കാരം

മേളയോടനുബന്ധിച്ചു പത്രസംമ്മേളനങ്ങള്‍ ,മുഖാമുഖങ്ങള്‍,മാസ്റ്റര്‍ ക്ലാസ്സുകള്‍,കേരളീയ കലാരൂപങ്ങളുടെ അവതരണങ്ങള്‍ എന്നിവും സംഘടിപ്പിച്ചിട്ടുണ്ട്

ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക്  പ്രത്യേക മീഡിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അവരവരുടെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് തീയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. 
ഡെലിഗേറ്റ് പാസ്സുകള്‍ക്കായി ജൂണ്‍ 26 വൈകിട്ടുവരെ രജിസ്റ്റര്‍ ചെയ്യാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക