Image

കര്‍ദ്ദിനാള്‍ പദവി: ഭാരതസഭയ്‌ക്കുള്ള അംഗീകാരം-മാര്‍ മാത്യു മൂലക്കാട്ട്‌

Published on 07 January, 2012
കര്‍ദ്ദിനാള്‍ പദവി: ഭാരതസഭയ്‌ക്കുള്ള അംഗീകാരം-മാര്‍ മാത്യു മൂലക്കാട്ട്‌
കോട്ടയം: ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടത്‌ സിറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിച്ച അംഗീകാരമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പറഞ്ഞു.
സിറോമലബാര്‍ സഭയ്‌ക്ക്‌ ശക്‌തമായ നേതൃത്വം കൊടുക്കുന്ന അദ്ദേഹത്തിന്‌ ആഗോളസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കുവാനും സഭയുടെ നയരൂപീകരണത്തിലും തീരുമാനങ്ങളിലും ഭാരതീയ, പൗരസ്‌ത്യ സഭാ സംഭാവനകള്‍ കൂടുതലായി നല്‍കാനും ഈ അംഗീകാരം അവസരമൊരുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രാര്‍ഥനാ നിര്‍ഭരമായ മംഗളാശംസകള്‍ നേര്‍ന്നു. കെസിബിസി ഈ സ്ഥാനലബ്‌ധിയില്‍ അഭിമാനം കൊള്ളുന്നുവെന്നു പ്രസിഡന്റ്‌ ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക